രണ്ടാമൂഴം വരുന്നു; മാപ്പുമായി ശ്രീകുമാര മേനോന്‍ എത്തി; എംടിയുടെ മനസിലെ മഞ്ഞുരുകി

കോഴിക്കോട്: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്. തിരക്കഥ തിരികെ ചോദിച്ച് കോടതിയില്‍ കേസ് നല്‍കിയ പ്രശസ്ത കഥാകൃത്ത് എംടി വാസുദേവന്‍ നായരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സന്ദര്‍ശിച്ചു.

ഇന്നലെ രാത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തി ശ്രീകുമാര്‍മേനോന്‍ എംടിയെ കണ്ടത്. ഇത് രണ്ടാം തവണയാണ് ശ്രീകുമാര്‍ മേനോന്‍ എംടിയെ കാണുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ എംടി അത്ര തൃപ്തനായിരുന്നില്ല. രണ്ടാമതും ശ്രീകുമാര്‍ മേനോന്‍ എത്തിയപ്പോള്‍ എംടിയുടെ മനസ്സിലെ മഞ്ഞുരുകിയെന്ന സൂചനയാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമ വൈകാനിടയായതില്‍ എം.ടിയോട് സംവിധായകന്‍ ക്ഷമ ചോദിച്ചു. നല്‍കിയ വാക്ക് നിറവേറ്റുമെന്നും അദ്ദേഹം എം.ടിയെ അറിയിച്ചു. നേരത്തെ ഫേസ്ബുക്കിലൂടെയും ശ്രീകുമാര്‍ മേനോന്‍ ക്ഷമ ചോദിച്ചിരുന്നു. സിനിമ നടക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒടിയന്‍ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായുള്ള തിരക്കില്‍ ആയതിനാലാണ് രണ്ടാമൂഴം വൈകുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തെ ഇതുമായി കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിച്ചു. ആ തെറ്റിദ്ധാരണയില്‍ അകപ്പെടരുതെന്ന് എം.ടിയോട് മേനോന്‍ അഭ്യര്‍ത്ഥിച്ചു. രണ്ടാമൂഴത്തിന്റെ പേരില്‍ നിയമയുദ്ധത്തിനില്ലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. അതേസമയം,? എം.ടി വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുന്നെന്നാണ് സൂചന. 1000 കോടി മുതല്‍മുടക്കില്‍ ബി.ആര്‍.ഷെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. എം.ടിയുടെ തിരക്കഥ പ്രശ്‌നമല്ലെന്നും തനിക്ക് സിനിമയാണ് വലുതെന്നും ഷെട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘രണ്ടാമൂഴം’ നോവലിനെ അടിസ്ഥാനമാക്കി രചിച്ച തിരക്കഥയില്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ സിനിമ സംവിധാനം ചെയ്യുന്നത് മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ കോഴിക്കോട് അഡിഷണല്‍ മുന്‍സിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു.. തിരക്കഥ ഉപയോഗിക്കുന്നത് തടയണമെന്നും തിരക്കഥ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണിത്.

സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതിനാലാണ് പിന്മാറാന്‍ എം.ടി തീരുമാനിച്ചത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ വേണമെന്നുമാണ് എം.ടിയുടെ വാദം. തിരക്കഥ കൈപ്പറ്റുമ്പോള്‍ വാങ്ങിയ മുന്‍കൂര്‍ തുക തിരികെ നല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു.

വര്‍ഷങ്ങള്‍ ചെലവഴിച്ച് കഠിനാദ്ധ്വാനം ചെയ്താണ് താന്‍ തിരക്കഥ തയ്യറാക്കിയത്. എന്നാല്‍ ഇതിന്റെ കാല്‍ഭാഗം പോലും ആത്മാര്‍ത്ഥത സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാണിക്കുന്നില്ലെന്ന് എം.ടി പറയുന്നു. നാല് വര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്‌ളീഷ് തിരക്കഥകള്‍ നല്‍കി. മൂന്ന് വര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ പോലും ശ്രീകുമാര്‍ മേനോന് കഴിഞ്ഞില്ലെന്നും എം.ടി പറയുന്നു.

Top