രണ്ടാമൂഴം ഇനി എത്തുമോ? സ്വപ്‌ന പദ്ധതിക്കായി മോഹന്‍ലാല്‍ ഇടപെടുന്നു; സിനിമയ്ക്ക സംഭവിക്കാന്‍ പോകുന്നത് ഇങ്ങനെ

കണ്ണൂര്‍: മലയാളികള്‍ ഏറെ പ്രതീകഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് മോഹന്‍ലാല്‍ നായകനായി എത്തുന്ന രണ്ടാമൂഴം. വിഖ്യാത നോവലിസ്റ്റ് എംടി വാസുദേവന്‍ നായരുടെ അതേ പേരിലുള്ള നോവലാണ് സിനിമയാക്കുന്നത്. എന്നാല്‍ നോവല്‍ സിനിമയാക്കുന്നതിനെതിരെ തിരക്കഥാകൃത്തായ എംടി തന്നെ രംഗത്തെത്തി. ഇന്ന് കോടതിയില്‍ നിന്നും സിനിമയാക്കുന്നതിനെതിരെ വിധി വാങ്ങിയിരിക്കുകയാണ് എംടി വാസുദേവന്‍ നായര്‍.

എം.ടി നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവിട്ടത്. കേസ് ഒത്ത് തീര്‍പ്പാകും വരെ തിരക്കഥ ഉപയോഗിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. ഇതിനകം പല വിവാദങ്ങളും സിനിമയെ ചുറ്റപ്പറ്റി ഇയര്‍ന്നിരുന്നു. മലയാളിയായ ശ്രീകുമാര്‍ മേനോനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്വപ്‌ന പദ്ധതി എന്നാണ് മോഹന്‍ലാല്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. ആയിരം കോടി മതല്‍ മുടക്കിലെത്തുമെന്നായിരുന്നു പ്രഖ്യാപനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ചാണ് എം.ടി തിരക്കഥ തിരിച്ചു വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും, തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ എം.ടി വ്യക്തമാക്കിയിരുന്നു. അതേസമയം, രണ്ടാമൂഴം സംബന്ധിച്ചുണ്ടായ വിവാദത്തില്‍ ക്ഷമ ചോദിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. തന്റെ വീഴ്ചയില്‍ നിന്നുണ്ടായ തെറ്റിദ്ധാരണയാണ് വിവാദത്തിന് കാരണമെന്നും, ഇതില്‍ താന്‍ എം.ടി സാറിനെ നേരിട്ടുകണ്ട് ക്ഷമ ചോദിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന ഖ്യാതിയോടെയാണ് രണ്ടാമൂഴം പ്രഖ്യാപിക്കപ്പെട്ടത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വ്യവസായ ഭീമനായ ബി.ആര്‍.ഷെട്ടിയാണ്. 1000 കോടി മുതല്‍ മുടക്കില്‍ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാര്‍ അണിനിരക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രണ്ടാമൂഴത്തിനായി താന്‍ ഒരുവര്‍ഷം മാറ്റിവയ്ക്കുമെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.

സിനിമയ്ക്കായ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി വരികയാണെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. ഇത് എംടി വാസുദേവന്‍ നായരെ ബോധിപ്പിക്കാനായാല്‍ വീണ്ടും സിനിമയ്ക്ക് ജീവന്‍ വയ്ക്കും. കര്‍ക്കശ സ്വഭാവക്കാരനായ എംടി യെ വിഷയങ്ങള്‍ ധരിപ്പിക്കുക എന്നതാണ് ഇനി മോഹന്‍ലാല്‍ അടക്കമുള്ളവരുടെ മേലുള്ള ഭാരിച്ച ജോലി. എന്നാല്‍ മലയാളത്തിന്റെ പ്രിയതാരം പറഞ്ഞാല്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സിനിമയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എംടിക്ക് കഴിയില്ലെന്നും അതിനാല്‍ പ്രഖ്യാപിച്ചതുപോലെ അടുത്തവര്‍ഷത്തോടെ സിനിമ ഷൂട്ടിംഗ് ആരംഭിക്കാനാവുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Top