Connect with us

Entertainment

രണ്ടാമൂഴം വരുന്നു; മാപ്പുമായി ശ്രീകുമാര മേനോന്‍ എത്തി; എംടിയുടെ മനസിലെ മഞ്ഞുരുകി

Published

on

കോഴിക്കോട്: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്. തിരക്കഥ തിരികെ ചോദിച്ച് കോടതിയില്‍ കേസ് നല്‍കിയ പ്രശസ്ത കഥാകൃത്ത് എംടി വാസുദേവന്‍ നായരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സന്ദര്‍ശിച്ചു.

ഇന്നലെ രാത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തി ശ്രീകുമാര്‍മേനോന്‍ എംടിയെ കണ്ടത്. ഇത് രണ്ടാം തവണയാണ് ശ്രീകുമാര്‍ മേനോന്‍ എംടിയെ കാണുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ എംടി അത്ര തൃപ്തനായിരുന്നില്ല. രണ്ടാമതും ശ്രീകുമാര്‍ മേനോന്‍ എത്തിയപ്പോള്‍ എംടിയുടെ മനസ്സിലെ മഞ്ഞുരുകിയെന്ന സൂചനയാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.

സിനിമ വൈകാനിടയായതില്‍ എം.ടിയോട് സംവിധായകന്‍ ക്ഷമ ചോദിച്ചു. നല്‍കിയ വാക്ക് നിറവേറ്റുമെന്നും അദ്ദേഹം എം.ടിയെ അറിയിച്ചു. നേരത്തെ ഫേസ്ബുക്കിലൂടെയും ശ്രീകുമാര്‍ മേനോന്‍ ക്ഷമ ചോദിച്ചിരുന്നു. സിനിമ നടക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒടിയന്‍ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായുള്ള തിരക്കില്‍ ആയതിനാലാണ് രണ്ടാമൂഴം വൈകുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തെ ഇതുമായി കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിച്ചു. ആ തെറ്റിദ്ധാരണയില്‍ അകപ്പെടരുതെന്ന് എം.ടിയോട് മേനോന്‍ അഭ്യര്‍ത്ഥിച്ചു. രണ്ടാമൂഴത്തിന്റെ പേരില്‍ നിയമയുദ്ധത്തിനില്ലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. അതേസമയം,? എം.ടി വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ തിരികെ വേണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുന്നെന്നാണ് സൂചന. 1000 കോടി മുതല്‍മുടക്കില്‍ ബി.ആര്‍.ഷെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. എം.ടിയുടെ തിരക്കഥ പ്രശ്‌നമല്ലെന്നും തനിക്ക് സിനിമയാണ് വലുതെന്നും ഷെട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘രണ്ടാമൂഴം’ നോവലിനെ അടിസ്ഥാനമാക്കി രചിച്ച തിരക്കഥയില്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ സിനിമ സംവിധാനം ചെയ്യുന്നത് മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ കോഴിക്കോട് അഡിഷണല്‍ മുന്‍സിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു.. തിരക്കഥ ഉപയോഗിക്കുന്നത് തടയണമെന്നും തിരക്കഥ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണിത്.

സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതിനാലാണ് പിന്മാറാന്‍ എം.ടി തീരുമാനിച്ചത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ വേണമെന്നുമാണ് എം.ടിയുടെ വാദം. തിരക്കഥ കൈപ്പറ്റുമ്പോള്‍ വാങ്ങിയ മുന്‍കൂര്‍ തുക തിരികെ നല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു.

വര്‍ഷങ്ങള്‍ ചെലവഴിച്ച് കഠിനാദ്ധ്വാനം ചെയ്താണ് താന്‍ തിരക്കഥ തയ്യറാക്കിയത്. എന്നാല്‍ ഇതിന്റെ കാല്‍ഭാഗം പോലും ആത്മാര്‍ത്ഥത സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാണിക്കുന്നില്ലെന്ന് എം.ടി പറയുന്നു. നാല് വര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്‌ളീഷ് തിരക്കഥകള്‍ നല്‍കി. മൂന്ന് വര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ പോലും ശ്രീകുമാര്‍ മേനോന് കഴിഞ്ഞില്ലെന്നും എം.ടി പറയുന്നു.

Advertisement
Kerala6 hours ago

മഞ്ചേശ്വരത്ത് മത്സരിക്കാൻ കെ സുരേന്ദ്രൻ ഇല്ല…!! ബിജെപിയെ വെട്ടിലാക്കി തീരുമാനം; രണ്ടു ദിവസത്തിനകം സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് മുന്നണികൾ

Kerala7 hours ago

വട്ടിയൂർക്കാവിൽ ബിജെപിക്ക് വേണ്ടത് 2836 വോട്ടുകൾക്ക് മാത്രം…!! മണ്ഡലത്തിലെ കണക്കുകളും സമവാക്യങ്ങളും ഇങ്ങനെ

Entertainment7 hours ago

എന്തുപറഞ്ഞാലും ഞാൻ ചെയ്യാം… കണ്ണീരോടെ രാഖി സാവന്ത്; ലക്ഷക്കണക്കിന് ആരാധകർ കണ്ട വീഡിയോ വെറു നാടകം

National8 hours ago

2021-ൽ ഡിജിറ്റൽ സെൻസസ് നടത്തും; മൊബൈൽ ആപ്പിലൂടെ ജനസഖ്യാ കണക്കെടുപ്പ്; പുതിയ തിരിച്ചറിയൽ കാർഡും വരുന്നു

National9 hours ago

രാഹുൽ ഗാന്ധി രാഷ്ട്രീയ ജീവിതം മതിയാക്കുന്നു…!! സംഘടനാ പ്രവർത്തനത്തിൽ താത്പര്യമില്ല..!! ശേഷ ജീവിതം വിദേശത്ത്..!!?

Entertainment9 hours ago

നാഗചൈതന്യയുടെ ഒന്നാം ഭാര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സാമന്ത..!! കിടപ്പറ രഹസ്യവും പുറത്താക്കി താരം

Crime10 hours ago

ഗോമാംസം വിറ്റെന്ന് ആരോപിച്ച് വീണ്ടും അരുംകൊല..!! ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം 34 കാരനെ തല്ലിക്കൊന്നു

Kerala11 hours ago

നിയമലംഘനം സംരക്ഷിക്കുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി..!! മരട് ഫ്ലാറ്റ് കേസിൽ ചീഫ് സെക്രട്ടറിയെ നിർത്തിപ്പൊരിച്ചു

Crime12 hours ago

ഫേസ്ബുക്കിലൂടെ പ്രവാസിയെ വളച്ചു, റൂമിലെത്തിച്ച് നഗ്നനാക്കി മേരിക്കൊപ്പം ചിത്രമെടുത്തു..!! ബ്ലൂ ബ്ലാക്മെയിൽ കേസിൽ നാലുപേർ പിടിയിൽ

National12 hours ago

‘ഹൗഡി  മോദി’ പ്രധാനമന്ത്രിക്ക് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ വരവേൽപ്പ്…!! ഭീകരതയ്ക്ക് എതിരെ നിർണായക യുദ്ധം തുടങ്ങാനുള്ള സമയമായി

Crime2 weeks ago

ഓൺലൈൻ ചാനലിലെ അശ്ലീല വാർത്തയിൽ മൂന്നുപേർ കുടുങ്ങി..!! അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.മംഗളം ഫോൺ ട്രാപ്പ് കേസിനു സമാനമായ പരാതിയിൽ പ്രതികൾ അകത്തുപോകും !!!

fb post2 weeks ago

വൈദികർ സെക്‌സ് ചെയ്യട്ടെ അന്യന്റെ ഭാര്യമാരുമൊത്ത്..! അത് പാപമല്ല ..!! വിശ്വാസിയായ ഒരു സ്ത്രീ പറയുന്നത് ഇങ്ങനെ 

Crime3 weeks ago

പോൺ സൈറ്റിലേക്കാൾ ഭീകരമായ വൈദികരുടെ ലൈംഗിക വൈകൃതം !!സ്‌കൂൾ ടീച്ചറുമായി അവിഹിതം!!സെക്‌സ് ചാറ്റ് പുറത്ത് !! മാനം പോകുന്ന കത്തോലിക്കാ സഭ !!!പിടിയിലായ വൈദികനെ രഹസ്യമായി പാർപ്പിച്ചു!!സഹപാഠി വൈദികനെതിരെ ഇടവകക്കാർ .സമാനമനസ്കർ ഒന്നിക്കുന്നു എന്ന് വിശ്വാസികൾ..

Crime7 days ago

കത്തോലിക്കാ സഭ  നടത്തുന്ന കാരിത്താസ് ഹോസ്പിറ്റലിൽ വ്യാജ ഡോക്ടർ..? ചികിത്സ പിഴവുമൂലം തളർന്നുപോയത് വിധവയായ അമ്മച്ചി..! ദൈവ കൃപയാൽ മംഗലാപുരത്തെ ഡോക്ടർ ജീവൻ രക്ഷിച്ചു; യോഗ്യത ഇല്ലാത്ത ഡോക്ടർമാരെ വെച്ച് രോഗികളെ കൊല്ലാക്കൊല ചെയ്യുന്നതും ലക്ഷങ്ങൾ വാങ്ങുന്നതും കരുണയുടെ സുവിശേഷം പ്രസംഗിക്കുന്ന വൈദികരും  കന്യാസ്ത്രീകളും..! അമ്മയുടെ ജീവൻ തിരിച്ചുകിട്ടിയത് താലനാരിഴക്കെന്ന് രഞ്ജൻ മാത്യു; കാരിത്താസുകാരുടെ പയ്യാവൂരിലെ  മേഴ്‌സി ഹോസ്പിറ്റലിനെതിരെ കേസ്!! എല്ലു ഡോക്ടറുടെ  യോഗ്യതയിൽ സംശയം

Crime2 weeks ago

പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ട്രയൽ റൂമിൽ ഒളിക്യാമറ..!! മാധ്യമ പ്രവർത്തകയുടെ പരാതിയിൽ നടപടിയെടുക്കാതെ പോലീസ്

Kerala3 weeks ago

പാലായിൽ മാണിയുടെ മകൾ ? നിഷ ജോസിനെ വെട്ടാൻ മാണിയുടെ മകൾ സാലി ജോസഫ് ?പാലാ വീണ്ടും കുടുംബവാഴ്‌ച്ചയിൽ

Crime4 days ago

യുവാവിൻ്റെ ലൈംഗീകപീഡനം ക്യാമറയിൽ പകർത്തിയത് അമ്മ..!! ദൃശ്യങ്ങളുപയോഗിച്ച് പിന്നെയും പീഡനവും പണം തട്ടലും

Crime4 weeks ago

തുഷാറിനെ പൂട്ടിയത് ഇസ്ലാമിക വിശ്വാസിയായ മലയാളി യുവതി!!..

Kerala2 weeks ago

മക്കൾ രാഷ്ട്രീയം വിട്ടൊരു കളിയുമില്ലെന്ന് കോൺഗ്രസ്..!! അനിൽ ആൻ്റണി കെപിസിസി തലപ്പത്തേയ്ക്ക്

fb post2 weeks ago

അവനില്ലാത്ത കന്യകാത്വം എനിക്കും ഇല്ല..!! ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് തീരുമാനമെടുത്ത പെണ്‍കുട്ടിയെക്കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല

Trending

Copyright © 2019 Dailyindianherald