
തിരുവനന്തപുരം: റാന്നിയിൽ ഉരുള്‍പൊട്ടി.. ആ പ്രദേശത്തുള്ളവരെ മുഴുവൻ കാണാതായി. രണ്ടുപേർ പരുക്കേറ്റ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ബാക്കി എത്രപേരുണ്ടെന്നോ മറ്റുമുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. റാന്നി ഒറ്റപ്പെട്ടുകിടക്കുകയാണ്. പല വീടുകളും വെള്ളംകയറി. രണ്ടുനില വീടുകളിൽ താഴത്തെ നില പൂർണമായി വെള്ളത്തിനടിയിലായി. രണ്ടാം നിലയിൽ കയറിയിരിക്കുന്ന പലരെയും നാവികസേനയുടെ ഹെലിക്കോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്യുമെന്നാണ് വിവരം.ആറന്മുള എഞ്ചിനീയറിംഗ് കോളെജില്‍ വിദ്യാര്‍ത്ഥിനികളടക്കം നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നു.കോളെജിലെ ലേഡീസ് ഹോസ്റ്റലിലാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്.33 വിദ്യാര്‍ത്ഥിനികളും ഒരു വാര്‍ഡനും അടക്കം നിരവധിപ്പേരാണ് കുടുങ്ങി കിടക്കുന്നത്. സംഭവസ്ഥലത്ത് വ്യോമസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയ ചിലരെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് സുരക്ഷിത സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്.
കോളേജിലെ ഒന്ന്,രണ്ട് വര്‍ഷ വിദ്യാര്‍ത്ഥിനികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതേസമയം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ സ്ഥലത്ത് കുടുങ്ങി കിടക്കുകയാണ്.പത്തനംതിട്ട റാന്നിയില്‍ വയ്യാറ്റുപുഴയില്‍ ആണ് അപ്രതീക്ഷിതമായി ഉരുള്‍പൊട്ടിയത്. നിലവില്‍ റാന്നി ഒറ്റപ്പെട്ടു കിടക്കുകയാണ്. പല വീടുകളിലും പൂര്‍ണമായും വെള്ളംകയറി. രണ്ടുനില വീടുകളില്‍ താഴത്തെ നില വെള്ളത്തിനടിയിലായി.
പമ്പാ നദിയിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നതോടെ റാന്നി വെള്ളത്തിലായത്. റാന്നി ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത, റാന്നി ബൈപാസ്, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ വെള്ളത്തിനടിയിലായിലാണ്.ശബരിഗിരി പദ്ധതിയുടെ ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ആറടി ഉയരത്തില്‍ ഉയര്‍ത്തിയതാണ് മിന്നല്‍ പ്രളയത്തിനു കാരണമായത്. ശബരിമല ഉള്‍പ്പെടെ റാന്നിയുടെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഇത് നീരൊഴുക്ക് കൂടാന്‍ കാരണമായി.
ബുധനാഴ്ച അർധരാത്രിക്കു ശേഷം പമ്പാ നദിയിലും കൈവഴികളിലും ജലനിരപ്പ് ഉയര്‍ന്നതോടെ റാന്നി വെള്ളത്തിലായി. റാന്നി ബസ്‍സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാത, റാന്നി ബൈപാസ്, വ്യാപാര സ്ഥാപനങ്ങള്‍, വീടുകൾ എന്നിവ വെള്ളത്തിനടിയിലായി.ശബരിഗിരി പദ്ധതിയുടെ ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ആറടി ഉയരത്തിൽ ഉയര്‍ത്തിയതാണു മിന്നല്‍ പ്രളയത്തിനു കാരണം. ശബരിമല ഉൾപ്പെടെ റാന്നിയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ഇതു നീരൊഴുക്കു കൂടാൻ കാരണമായി. റാന്നി ഇട്ടിയപ്പാറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ ഒഴിപ്പിച്ചു. രാത്രി 11 മണി മുതൽ ആളുകളെ മാറ്റി. അപ്രതീക്ഷിതമായാണ് ഇത്രയും വെള്ളം നഗരത്തിൽ കയറിയത്. കലക്ടർ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ റവന്യൂ സംഘവും പൊലീസ്, ഫയർഫോഴ്സ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. റാന്നിയിലേക്കുള്ള എല്ലാ റോഡുകളും വെള്ളത്തിനടിയിലാണ്.