ഖുറാന്‍ പഠിപ്പിക്കാനെത്തിയ യുവാവ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. 14 കാരി ഒടുവില്‍ ഗര്‍ഭിണിയായതേടെ അധ്യാപകനെ പോലീസ് പിടികൂടി. എന്തായാലും സംഭവത്തിന്റെ പേരില്‍ ലണ്ടനിലെ 31കാരനായ യുവാവിന് കോടതി 19 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. ഈസ്റ്റ് ലണ്ടനിലെ ബെത്ത്‌നല്‍ ഗ്രീനിലുള്ള ഒരു ഇസ്ലാമിക് സ്റ്റഡീസ് ട്യൂട്ടറായ മുഹമ്മദ് ഇസ്ലാമാണ് ഖുറാന്‍ പഠിപ്പിക്കുന്നതിന്റെ മറവില്‍ തന്റെ ശിഷ്യയെ അഞ്ചു വര്‍ഷക്കാലം തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്. ഈസ്റ്റ് എന്‍ഡിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഖുറാന്‍ പഠിപ്പിച്ച് കൊടുക്കലായിരുന്നു മുഹമ്മദിന്റെ ജോലി. 2010 മുതലായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്നുള്ള അഞ്ചു വര്‍ഷക്കാലം ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത് വരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നു കുട്ടിക്കു 14 വയസായപ്പോള്‍ അവളെ ബലാത്സംഗം ചെയ്യുകയും ചെയ്തു.
അഞ്ചു വര്‍ഷക്കാലം മുഹമ്മദ് ഈ പെണ്‍കുട്ടിയെ ചൂഷണം ചെയ്തതും ഇതിനെ എതിര്‍ക്കാന്‍ പെണ്‍കുട്ടിക്കു ശക്തിയില്ലാതെ പോയതുമായ കാര്യങ്ങള്‍ ഷെയര്‍സ്ബ്രൂക്ക് ക്രൗണ്‍ കോടതിക്ക് മുന്നില്‍ ബോധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് അവസാനം കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു മുഹമ്മദ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയത്. തന്റെ ഉസ്താദിന്റെ കുറ്റകൃത്യങ്ങള്‍ക്കു തെളിവുണ്ടാക്കാന്‍ വേണ്ടി വെസ്റ്റ് ലണ്ടനിലെ പെണ്‍കുട്ടി അബോര്‍ഷന്‍ മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. മുഹമ്മദാണ് കുട്ടിയുടെ ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് ക്രൗണ്‍ കോടതിയില്‍ തെളിയുകയും ചെയ്തിരുന്നു.
റോബര്‍ട്ട് ബ്രൗണാണ് കേസില്‍ പ്രോസിക്യൂട്ടറായി രംഗത്തെത്തിയിരുന്നത്. പെണ്‍കുട്ടിയാണ് ലൈംഗിക ബന്ധത്തിന് മുന്‍കൈയെടുത്തതെന്നായിരുന്നു തുടക്കത്തില്‍ മുഹമ്മദ് ഇസ്ലാം കോടതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിചാരണയുടെ ആദ്യ വേളയില്‍ പെണ്‍കുട്ടി തനിക്കെതിരെ തെളിവു നിരത്തിയപ്പോള്‍ താന്‍ അവളെ ബലാത്സംഗം ചെയ്തുവെന്ന് മുഹമ്മദ് സമ്മതിക്കുകയായിരുന്നു. തന്റെ മകള്‍ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് അവളും കുടുംബവും അനുഭവിച്ച മനോവ്യഥകള്‍ പെണ്‍കുട്ടിയുടെ പിതാവു കോടതിയില്‍ പ്രസ്താവനയിലൂടെ ബോധിപ്പിച്ചിരുന്നു. ഇനി തന്റെ സമുദായത്തില്‍ പെണ്‍കുട്ടിയെ കന്യകയായി കണക്കാക്കില്ലെന്നും അതിനാല്‍ അവള്‍ക്ക് വിവാഹം കഴിക്കാനാവില്ലെന്നും കുടുംബമുണ്ടാകില്ലെന്നും അദ്ദേഹം വിഷമത്തോടെ വെളിപ്പെടുത്തിയിരുന്നു.
വിവിധ ചാര്‍ജുകള്‍ ചുമത്തിയാണ് ജഡ്ജായ സാറാ പാനെത്ത് കുറ്റവാളിക്ക് 19 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. ഒമ്പതു വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചുവെന്നിനോട് തനിക്ക് ഒരിക്കലും യോജിക്കാനാവില്ലെന്നാണു വിധി പറയവെ ജഡ്ജ് വ്യക്തമാക്കിയിരിക്കുന്നത്. പെണ്‍കുട്ടി ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന ആരോപണം സ്വീകരിക്കാനാവില്ലെന്നും ജഡ്ജ് വ്യക്തമാക്കി. കുട്ടികളെ ഖുറാന്‍ പഠിപ്പിക്കുന്ന മുഹമ്മദ് ഇത്തരത്തില്‍ പെരുമാറിയതിലൂടെ സമൂഹത്തിന് പ്രത്യേകിച്ച് യുവതികള്‍ക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്നും കോടതി ആരോപിച്ചു.