ഫ്രാങ്കോയുടെ രാത്രികൾ കാമവെറി പൂണ്ടതായിരുന്നു.പോലീസിന്റെ തെളിവുകൾ ഞെട്ടിക്കുന്നത്

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വെറും ബിഷപ്പല്ല ,അധികാരത്തിന്റെ ശീതളതയിൽ സുഖിച്ചു ശ്രമിച്ച വലിയവൻ എന്ന് റിപ്പോർട്ട് .കത്തോലിക്കാ സഭയിൽ അഗ്രഗണ്യനായ പ്രാസംഗികൻ ആയിരുന്നു ഫ്രാങ്കോ.സഭയുടെ നേതൃയോഗങ്ങളിൽ കാർക്കശ്യക്കാരൻ എന്നും , മിഷൻ ഫീൽഡുകളിൽ വാത്സ്യല്യ നിധിയായ പുരോഹിതൻ എന്നും വിശേഷണം . അരമനയിൽ ശാന്തനായ സന്യാസിയെപ്പറ്റി എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ കത്തോലിക്കാ വിശ്വാസത്തിനും ചിന്തകൾക്കും ഇരുട്ടടി നല്കുന്നതാണ് .കന്യാസ്ത്രീയെ പീഡിപ്പിച്ച പ്രകൃതി വിരുദ്ധൻ എന്ന വിശേഷണമാണ് മുന്നിൽ നില്ക്കുന്നത് . കന്യാസ്ത്രീയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറിച്ച് അന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതാണ് . FIR -FRANCO -MAINജലന്ധർ എന്ന രൂപതയുടെ അധിപനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അവരോധിക്കപ്പെടുന്നതിനു പിന്നിലുമുണ്ട് കഥകൾ ഏറെ. സഭാ ആസ്ഥാനമായ വത്തിക്കാനിലേക്ക് കോടികൾ ലാഭമുണ്ടാക്കികൊടുക്കാൻ പോന്ന ഒരു ബിസിനസ് മാഗ്നനറ്റായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ. ജലന്ധറിൽ തുടങ്ങുന്ന രൂപതയുടെ ഇടപാടുകൾ ഇങ്ങ് കേരളത്തോളം നീണ്ടിട്ടും വത്തിക്കാൻ ഇടപെടാതിരുന്നതും അതിനാൽ തന്നെയാണ് എന്നും പറയപ്പെടുന്നു .

കന്യാസ്ത്രീ നല്‍കിയ ലൈംഗികാരോപണ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ഞെട്ടിക്കുന്നതും അറയ്ക്കുന്നതുമായ വിവരങ്ങള്‍ ഉണ്ടായിരുന്നു .പീഡനം നടന്ന ആദ്യദിവസം മഠത്തിലെ 20 ാം നമ്പര്‍ മുറിയിലേക്ക് രാത്രി 10.45 ന് കടന്നു ചെന്ന ഫ്രാങ്കോ മുറിയുടെ കതകടച്ചു കുറ്റിയിട്ട് കന്യാസ്ത്രീയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അന്യായമായി തടങ്കല്‍ ചെയ്ത് ബലമായി കടന്നു പിടിക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവസ്ത്രത്തില്‍ ആയിരുന്നിട്ടു പോലും അതിനെ മാനിക്കാതെ കട്ടിലില്‍ പിടിച്ചു കിടത്തുകയും കന്യാസ്ത്രീയെ ചുംബിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ഒടുവില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിക്കുകയും സംതൃപ്തി അടയുകയും ചെയ്തു. 2014 മെയ് 5 ന് കുറവിലങ്ങാട് മഠത്തില്‍ വെച്ചായിരുന്നു ആദ്യം പീഡിപ്പിക്കപ്പെട്ടതെന്നും തുടര്‍ച്ചയായി രണ്ടു ദിവസങ്ങള്‍ ഇത് തുടര്‍ന്നെന്നും രേഖപ്പെടുത്തിയിട്ടുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശ്വാസം മറയാക്കി ബിഷപ്പ് ഫ്രാങ്കോ കെട്ടിപ്പടുത്ത കോടികളുടെ സാമ്രാജ്യങ്ങൾ നിരവധിയാണ്. ഇതിന്‍റെ വിഹിതം കത്തോലിക്ക സഭയുടെ ആസ്ഥാനത്തേക്ക് കൃത്യമായി കിട്ടിക്കൊണ്ടുമിരുന്നു.പകൽ സമയങ്ങളിൽ കാർക്കശ്യക്കാരനായ ബിസിനസുകാരനാകുന്ന ഫ്രാങ്കോയുടെ രാത്രികൾ കാമവെറിപൂണ്ടതായിരുന്നുവെന്ന സത്യവും അന്വേഷണ സംഘത്തിനു ബോധ്യമായിക്കഴിഞ്ഞു.

ഇറ്റാലിയന്‍ ഭക്ഷണത്തോടാണ് ഫ്രാങ്കോയ്ക്ക് ഏറെ ഇഷ്ടം. ഉപരിപഠനത്തിനായി ഏറെക്കാലം ഇറ്റലിയിലും വത്തിക്കാനിലുമായി ചിലവഴിച്ച ഫ്രാങ്കോ ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ രുചി ശീലിച്ചുപോയിരുന്നു. ഇറച്ചി ഏറെ ചേര്‍ന്ന ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ രുചി സഹപ്രവര്‍ത്തകര്‍ക്കൊപ്പം പങ്കുവയ്ക്കാനും മടിയില്ല. വത്തിക്കാനില്‍ പഠിച്ചിരുന്ന കാലത്ത് അവിടെ ഉണ്ടായിരുന്ന പല മലയാളി വൈദികരുടെയും താമസ സ്ഥലത്തെത്തി അവര്‍ ഒരുമിച്ച് ഭക്ഷണം തയ്യാറാക്കിയും കഴിച്ചിരുന്നു.ജലന്ധറില്‍ ആയിരിക്കുമ്പോള്‍ ഇറ്റാലിയന്‍ ഭക്ഷണം അധികമൊന്നും കിട്ടാറില്ലെങ്കിലും എന്തുകിട്ടിയാലും നന്നായി കഴിക്കും. തനത് പഞ്ചാബി, കേരളീയ ഭക്ഷണവും ബിഷപ്പിന്റെ ആഗ്രഹം പോലെ വച്ചുനല്‍കാന്‍ കുശിനിയില്‍ എപ്പോഴും തിരക്ക്.

വൈകുന്നേരങ്ങളില്‍ രണ്ട് പെഗ്ഗ്. അത് നിര്‍ബന്ധമാണ്. വിദേശ സ്‌കോച്ച് വിസ്‌കിയാണ് പതിവ്. കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസിന്റെ അന്വേഷണം ഊര്‍ജിതമായപ്പോള്‍ ഫ്രാങ്കോയുടെ പെഗ്ഗിന്റെ എണ്ണം കൂടിക്കൊണ്ടിരുന്നു. അറസ്റ്റിലാകുമോ എന്ന ഭയവും വേട്ടയാടിയിരുന്നു. മുന്‍പൊക്കെ രണ്ടെണ്ണം അകത്തുചെന്നാല്‍ പൊട്ടിച്ചിരികള്‍ ഉയര്‍ന്നിരുന്ന അരമനയുടെ അകത്തളങ്ങളില്‍ നിന്ന് അടുത്തകാലത്ത് ഉയര്‍ന്നുകേട്ടത് ഫ്രാങ്കോയുടെ വിങ്ങിപ്പൊട്ടലുകളും തേങ്ങലുകളുമായിരുന്നു. ‘‘പോലീസ് എന്നെ അറസ്റ്റു ചെയ്യുമോടാ…” എന്നു ചോദിച്ചായിരുന്നു കരച്ചില്‍. നാലഞ്ചു വൈദികരാണ് സ്ഥിരമായി ഒപ്പമുണ്ടാവുക.
ചിലപ്പോള്‍ ഭരണപ്രതിപക്ഷ ഭേദമന്യേ രാഷ്്രടീയക്കാരും ബിസിനസുകാരും അരമനയില്‍ വിരുന്നിന് എത്തിയിരുന്നു.

Top