
ഉറങ്ങി കിടക്കുകയായിരുന്ന പിഞ്ചുകുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളര്‍ത്തുനായ് കടിച്ചു മുറിച്ചു. സംഭവത്തില്‍ അര്‍ക്കാന്‍സയിലെ സലേന്‍ കൗണ്ടിയിലെ താമസക്കാരനായ റാണ്ടെല്‍ ജെയിംസിനെ (52) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഈ വാര്‍ത്തയിലെ സത്യമെന്തെന്നറിയാം. 2017ല്‍ നടന്ന ഒരു സംഭവമാണിത്. എന്നാല്‍, റാണ്ടെല്‍ ജെയിംസ് എന്ന പേരില്‍ അര്‍ക്കാന്‍സയില്‍ ഒരു വ്യക്തിയില്ലെന്നും അങ്ങനെയൊരു വ്യക്തി ഇത്തരത്തില്‍ ചികിസ്ത തേടിയിട്ടില്ലെന്നും അവിടുത്തെ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയതാണ്. പ്രതിയുടെയെന്ന പേരില്‍ പ്രചരിപ്പിക്കുന്നത് ഒരു അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായ വ്യക്തിയുടെ ഫോട്ടോയാണെന്നും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഫ്‌ളാറ്റില്‍ ഒന്നാം നിലിയില്‍ മുറിക്കുള്ളില്‍ ഉറങ്ങുകയായിരുന്ന മൂന്നും ആറും വയസ്സുള്ള സഹോദരിമാരുടെ നേരെ പീഡനശ്രമം നടത്തിയ റാണ്ടല്‍ ജെയിംസിനെ ഇവര്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന വളര്‍ത്തുനായ കടിക്കുകയായിരുന്നെന്നായിരുന്നു വാര്‍ത്ത.