വൈദികന്റെ പീഡനം: വിദേശ വനിതയുടെ മൊഴിയില്‍ ദുരൂഹതയെന്ന് സംശയം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ കേരളത്തിലേക്ക് എത്തിച്ച് പള്ളിയില്‍ വച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ ദുരൂഹത. ആരോപണം ഉന്നയിച്ച ബ്രിട്ടീഷ് പൗര ബംഗ്ലാദേശ് സ്വദേശിനിയാണ്. ഇവര്‍ക്ക് ബ്രിട്ടീഷ് പൗരത്വം ആണുള്ളത്. കൂടാതെ 42 വയസ്സുള്ള ഇവര്‍ക്ക് 20 വയസ്സുള്ള മകനും ഉണ്ട്. പരാതിക്കാരിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണ് പൊലീസിപ്പോള്‍.

യുവതിയുടെ സഹായിയായി കൂടെയുള്ള സിംമ്പാവെക്കാരന്‍ ഭര്‍ത്താവല്ല സുഹൃത്താണെന്നും വ്യക്തമായി. പരാതിയെക്കുറിച്ചുയര്‍ന്ന ആരോപണങ്ങളുടെ ചുരുളഴിക്കാന്‍ പൊലീസ് നീക്കം ഊര്‍ജ്ജിതമാക്കി. രണ്ടുതവണയായി രണ്ടാഴ്ചയോളം വൈദികനൊപ്പം കഴിഞ്ഞതായി യുവതി പൊലീസിനോട് പറഞ്ഞു. നേരില്‍ കണ്ട് മുട്ടിയ ആദ്യ ദിനങ്ങളില്‍ പള്ളിമേടയില്‍ വിളിച്ചുവരുത്തി വൈദികന്‍ ബലാല്‍സംഗം ചെയ്തെന്നാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ അവസരത്തില്‍ പരാതി നല്‍കിയില്ലെന്ന് മാത്രമല്ല, വീണ്ടും വൈദികനൊപ്പം തന്നെ കഴിയുകയായിരുന്നു. തുടര്‍ന്നും വൈദികന്‍ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. ‘അന്ന് സ്നേഹമായിരുന്നു, ഇന്ന് അയാളോട് വെറുപ്പും ശത്രുതയും തോന്നുന്നു’ ഇതാണ് നേരത്തെ പരാതി നല്‍കാതിരുന്നതിന് യുവതി കടുത്തുരുത്തി പൊലീസില്‍ നല്‍കിയ വിശദീകരണം.

വൈദികനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കുന്നതോടെ കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ഇന്ന് രാവിലെയാണ് വൈദീകന്‍ വൈക്കം മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് സ്വദേശിനിയുടെ പരാതിയിലാണ് വികാരി തോമസ് താന്നിനില്‍ക്കും തടത്തിലിനെതിരെ കടുത്തുരുത്തി പൊലീസ് ഇന്നലെ കേസെടുത്തത്. അനുമതിയില്ലാതെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന വിദേശ വനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.

കേസ് ചാര്‍ജ്ജ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാവുമെങ്കിലും പൊലീസ് അന്വേഷണത്തില്‍ ലഭിക്കുന്ന വസ്തുതകള്‍ അനുകൂലമാവുകയും ഇത് കോടതിയില്‍ എത്തുകയും ചെയ്താല്‍ വൈദികന് കേസില്‍ നിന്ന് തലയൂരാനാവുമെന്നാണ് നിയമ വിദഗ്ധരുടെ നിഗമനം.

തനിക്ക് 20 വയസുള്ള മകനുണ്ടെന്നും ബ്രട്ടനിലാണ് ഇയാള്‍ ഇപ്പോള്‍ കഴിയുന്നതെന്നും യുവതി പൊലീസില്‍ വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തില്‍ യുവതി വിവാഹിതയായിരിക്കാമെന്നുള്ള സംശയവും പൊലീസിനുണ്ട്.ഇത് സംമ്പന്ധിച്ച് ഇവരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായിട്ടാണ് ലഭ്യമായ വിവരം.

യുവതിക്കൊപ്പം സിംമ്പാവെക്കാരന്‍ ഉണ്ടെന്ന് വൈദികന്‍ രജിസ്ട്രേഡായി അയച്ച പരാതിയില്‍ സൂചിപ്പിരുന്നു.ഈ സാഹചര്യത്തിലാണ ഇയാളെക്കുറിച്ച് പൊലീസ് ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്. തന്റെ സുഹൃത്താണെന്നും അടുത്ത ദിവസം ഇയാള്‍ കേരളത്തിലെത്തുമെന്നുമാണ് യുവതി വെളിപ്പെടുത്തിയിട്ടുള്ളതെന്ന് കടുത്തുരുത്തി എസ് ഐ അറിയിച്ചു.

കഴിഞ്ഞ മാസം ഏഴിനാണ് സുഹൃത്തുമൊത്ത് യുവതി കല്ലറയിലെത്തിയത്. 12 ന് മടങ്ങി പോയ യുവതി ഈ മാസം എട്ടിന് വീണ്ടും നാട്ടില്‍ എത്തിയെന്നാണ് പറയുന്നത്. കുമരകത്തെ റിസോര്‍ട്ടില്‍ വച്ച് തന്നെ മുറിക്കകത്താക്കിയ ശേഷം വൈദികന്‍ മുങ്ങുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. യുവതിയുടെ പതിനാറായിരം രൂപയും ഏഴരപവന്‍ സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപെട്ടതായും പരാതിയില്‍ പറയുന്നു. പീഡനത്തിനും മോഷണത്തിനും മാണ് പരാതി നല്‍കിയത്. യുവതി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഈ രണ്ട് വകുപ്പുകളും അച്ചനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.

മുമ്പ് കേരളത്തിലെ സ്വാമിക്കെതിരെയും വിദേശ വനിത സമാന പീഡന പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് എങ്ങുമെത്തിയില്ല. അതുപോലെ മാത്രം കാണേണ്ട കേസാണിതെന്നും വിശ്വാസികളില്‍ ഒരു വിഭാഗം പറയുന്നുണ്ടായിരുന്നു. സ്വാമിക്കെതിരായ പരാതിയില്‍ ആശ്രമം നിയമയുദ്ധം നടത്തി. സുപ്രീംകോടതി കേസെല്ലാം റദ്ദാക്കുകയും ചെയ്തു. സമാനമായ നിയമപോരാട്ടം കല്ലറ മണിയന്തുരുത്ത് പള്ളി വികാരി ഫാ. തോമസ് താന്നിനില്‍ക്കും തടത്തിലും നടത്തണമെന്നായിരുന്നു ഉയര്‍ന്ന നിര്‍ദ്ദേശം. എന്നാല്‍ പേരു ദോഷമുണ്ടാക്കാന്‍ ഇല്ലെന്ന നിലപാട് പാലാ രൂപതയെടുത്തു. ഇതോടെ ഫാദര്‍ കീഴടങ്ങുകയായിരുന്നു

ഒരു വര്‍ഷം നീണ്ടുനിന്ന ഫെയ്സ് ബുക്ക് ചാറ്റിംഗിനിടെയാണ് ബ്രിട്ടീഷ് യുവതി വികാരിയുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിലായ തന്നെ കേരളത്തിലേക്ക് കഷണിച്ചത് ഫാ. തോമസായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ കേരളത്തിലെത്തിയതെന്നും യുവതി മൊഴില്‍ വിശദീകരിക്കുന്നുണ്ട്. പള്ളിമേടയിലേക്കാണ് ആദ്യം ക്ഷണിച്ചത്. ബലമായി ആദ്യം ലൈംഗികമായി പീഡിപ്പിച്ചതും ഇവിടെ വച്ചാണ് കഴിഞ്ഞ ജനുവരി 5-നാണ് ആദ്യമായി പള്ളിയിലെത്തി വികാരിയെ കാണുന്നത്. കഴിഞ്ഞ മാസം 12-ാം തീയതി വരെ വൈദികന്റെ സംരക്ഷണയില്‍ തന്നെയാണ് യുവതി കഴിഞ്ഞത്.

യുവതി വീണ്ടും ഈ മാസം എട്ടിന് സെന്റ മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കും തടത്തിലിന്റെ അടുക്കലെത്തി. ദിവസങ്ങള്‍ കൂടെ താമസിച്ചപ്പോഴും മുന്‍ അനുഭവം ആവര്‍ത്തിച്ചെന്നും സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് താന്‍ പരാതി നല്‍കാന്‍ എത്തിയതെന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയത്. സ്നേഹം കൊണ്ടാണ് ആദ്യാ സാമാഗമത്തില്‍ ദുരനുഭവം നേരിട്ടത് വെളിപ്പെടുത്താതെ രാജ്യം വിട്ടതെന്നും വീണ്ടും ഉണ്ടായ ദുരനുഭവം മനസിനെ വല്ലാതെ വേദനിപ്പിച്ചെന്നും ഇത്തരം ദുഷ്ടന്മാര്‍ ശിക്ഷിക്കപ്പെടണമെന്ന് തോന്നിയതിനാലാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നുമാണ് യുവതി മൊഴിയില്‍ സൂചിപ്പിച്ചിട്ടുള്ളത്.

Top