വടിയും ചൂലും തെറിവിളുമായി സ്ത്രീകളക്കമുളള വിശ്വാസികള്‍ പള്ളിവളഞ്ഞു; പതിനഞ്ച് വണ്ടി പോലീസ് സുരക്ഷയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദീകനെ പള്ളിമേടയിലെത്തിച്ചു

കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദീകനെതിരെ നാട്ടുകാരുടെ രോഷ പ്രകടനം. തെളിവെടുപ്പിനായ പള്ളിമേടയിലെത്തിച്ചപ്പോഴാണ് വിശ്വാസികള്‍ വൈദീകനെ തെറിവിളികളും കയ്യേറ്റവുമായി സ്വീകരിച്ചത്.

പ്രതിയാ വൈദികന്‍ ഫാ. റോബിന്‍ മാത്യു വടക്കുംചേരി(48)യെ ഇടവകയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സഭാ വിശ്വാസികള്‍ എല്ലാം തന്നെ ക്രൂരനായ വൈദികനെ തെറിവിളികള്‍ കൊണ്ട് പൊതിഞ്ഞു. ഫാ. റോബിനെ പള്ളിമേടയില്‍ എത്തിച്ചായിരുന്നു ഇന്ന് രാവിലെ പൊലീസ് തെളിവെടുപ്പ് നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വന്‍ജനാവലി തന്നെ സ്ഥലത്തെത്തിയിരുന്നു. തെറിവിളികളും മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ അടുത്തോടെ പൊലീസിനും പണിയായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വേണ്ടി ലാത്തി വീശേണ്ട അവസ്ഥ വന്നു പൊലീസിന്. വളരെ വൈകാരികമായ പ്രതികരണങ്ങള്‍ ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് ഉറപ്പായതോടെ പൊലീസ് സുരക്ഷാ സന്നാഹങ്ങളും ഒരുക്കി. 15 വാഹനങ്ങളിലായാണ് രാവിലെ പൊലീസ് എത്തിയത്. വൈദികനെയും കൊണ്ട് പള്ളി അങ്കണത്തിലേക്ക് പൊലീസ് വാഹനം എത്തിയതോടെ ജനങ്ങള്‍ ഇരച്ചു കയറി. സംഘര്‍ഷം ഉടലെടുത്തതോടെയാണ് പൊലീസ് ലാത്തി വീശിയത്.

ജനങ്ങളുടെ വികാരം വൈദികന് എതിരാകാന്‍ പല കാരണങ്ങളുണ്ടായിരുന്നു. നിര്‍ദ്ധനരായ കുടുംബത്തിന്റെ ദുരവസ്ഥയെ ചൂഷണം ചെയ്തതിന് കൂടാതെ നാട്ടില്‍ പരമമാന്യന്റെ മുഖം മൂടി അണിഞ്ഞു നടന്നു അയാള്‍. അങ്ങനെയുള്ള ആള്‍ നാട്ടുകാരെയും പറ്റിച്ചുവെന്ന വികാരമായിരുന്നു ആ പ്രദേശത്ത് മുഴുവനും ഇതോടെ. പള്ളിമേടയുടെ പധാന കവാടം അടച്ചിട്ട് വന്‍ പൊലീസ് കാവല്‍ നിന്നായിരുന്നു വൈദീകനേ പള്ളിയിലേക്ക് കൊണ്ടുവന്നത്. തെളിവെടുപ്പിന് കൊണ്ടുവന്ന വേളയില്‍ ഫാ. റോബിന്‍ തീര്‍ത്തും ശാന്തനായാണ് കാണപ്പെട്ടത്.
പള്ളിമേഡയിലുള്ള സ്വന്തം ബെഡ്റൂമില്‍ വച്ചായിരുന്നു വൈദികന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് അറിയുന്ന വിവരം. ഓഫീസിനോട് ചേര്‍ന്നായിരുന്നു ഈ ബെഡ്റൂം. പലതവണ ഇവിടെ പെണ്‍കുട്ടിയെ എത്തിച്ചു ദുരുപയോഗം ചെയ്തുവെന്നാണ് ലഭിക്കുന്നത്. ബഡ്റൂമും ഓഫീസും എല്ലാം കാട്ടി കൊടുത്ത ശേഷം 15 മിനുട്ട് കഴിഞ്ഞപ്പോള്‍ വൈദീകനേയും കൊണ്ട് പൊലീസ് തിരിച്ചു പോന്നും. തിരികെ കൊണ്ടുപോകുമ്പോഴും വൈദികനെതിരെ ജനങ്ങള്‍ മുദ്രാവാക്യം മുഴക്കി.

26നാണു പൊലീസ് ചൈല്‍ഡ് ലൈന്‍ വഴി വിവരമറിയുന്നത്. ഉടന്‍ കേരളത്തിലേ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വൈദീകന്റെ ചിത്രവും, വിലാസവും എത്തിക്കുന്നു. എല്ലാ ഇടത്തും വൈദീകനായി പൊലീസ് വലവിരിച്ചു. വൈദീകന്റെ മൊബൈല്‍ വയ്ച്ച് അങ്കമാലിക്കടുത്ത് ഉണ്ടെന്ന് ആദ്യം മനസിലാക്കി. പിന്നെ അത് ചാലക്കുടിക്ക് സമീപം ആണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ പൊലീസ് കാര്‍ പിന്തുടര്‍ന്ന് റോഡിലിട്ട് തടയുകയായിരുന്നു. 3 മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ കാനഡയിലേക്കുള്ള വിമാനത്തില്‍ വൈദീകന്‍ കയറുമായിരുന്നു. കാനഡയിലേക്ക് വൈദികന്‍ കടന്നിരുന്നെങ്കില്‍ കേസിന്റെ ഭാവി മാറ്റൊന്നായേനെ.

കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള പോക്‌സോ വകുപ്പാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ വിചാരണ കഴിയുംവരെ വൈദികന് ജാമ്യം ലഭിക്കില്ല. ശാരീരിക പരിശോധനകള്‍ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതായും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Top