മകളെ ബലാത്സംഗം ചെയ്ത പ്രതിക്കു ജാമ്യം: ഇരയുടെ അച്ഛൻ പ്രതിയെ വെട്ടിക്കൊന്നു

ക്രൈം ഡെസ്‌ക്

പൂനൈ: മകളെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം അതിവേഗം ജാമ്യം നേടിയ പ്രതിയെ പതിനേഴുകാരിയുടെ പിതാവ് പിൻതുടർന്നു വെട്ടിക്കൊന്നു. പീഡനം നടന്ന് നാലുമാസം തികയുമ്പോൾ പ്രതിയ്ക്ക് ബാലനീതി ബോർഡിന്റെ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. പൂനെയിലെ നിരാ നർസിപൂർ ഗ്രാമത്തിലാണ് സംഭവമുണ്ടായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമണസമയത്ത് പ്രതിയെ രക്ഷിക്കാനെത്തിയ മാതാപിതാക്കൾക്കും പരിക്കേറ്റു. പെൺകുട്ടിയാണ് അമ്മയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഇരുവരും ഒളിവിൽ പോയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ പൂനെയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഇന്ദാപൂരിൽ വച്ചാണ് ബലാത്സംഗം നടന്നത്. ബന്ധുകൂടിയായ 16 കാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പെൺകുട്ടിതന്നെ നേരിട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ, പ്രതിക്ക് പ്രായപൂർത്തിയാകാത്തത് കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യം ലഭിച്ചതിനെത്തുടർന്ന് ക്ഷുപിതനായിരുന്നു അച്ഛനെന്നും നിരവധി തവണ ഭീഷണിപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

ജാമ്യം ലഭിച്ച ശേഷം ഹോസ്റ്റലിൽ പഠിക്കുകയായിരുന്ന യുവാവ് അവധിക്ക് വീട്ടിലെത്തിയത് അറിഞ്ഞ് കത്തിയുമായി എത്തി വെട്ടുകയായിരുന്നു. തടയുവാൻ ശ്രമിച്ച അച്ഛന്റെ മുഖത്തും വെട്ടേറ്റിട്ടുണ്ട്.  പ്രാണരക്ഷാർത്ഥം വീടിന്റെ പിൻവാതിലിലൂടെയിറങ്ങി ഓടിയ യുവാവിനെ പിന്തുടർന്ന് വെട്ടുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു

Top