വാഷിങ്ടണ്‍: കടലില്‍ നിന്നും തിരമാല തീരത്തേക്ക് അടിച്ചു കയറുന്ന കാഴ്ച സാധാരണമാണ്. എന്നാല്‍ തിരയടിക്കുന്നതുപോലെ തീരത്തേക്ക് ഹിമപാളികള്‍ ഇടിച്ചു കയറിയാലോ? സംഭവം വൈറലാകുക തന്നെ ചെയ്യും. കടുത്ത ശൈത്യകാലത്തിലൂടെ കടന്നുപോകുന്ന അമേരിക്കയില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അമേരിക്കക്കാരനായ ബ്രാന്‍ഡന്‍ ബാന്‍ക്രോഫ്റ്റ് ആണ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. നോര്‍ത്ത് കരോലിനയിലെ അറ്റ്‌ലാറ്റിക് സമുദ്രതീരത്തെ, തന്റെ ദ ബ്ലൂ പോയിന്റ് റെറ്റോറന്റിന് പുറത്തുനിന്നുള്ള കാഴ്ചയാണ് ഷെഫായ ബ്രാന്‍ഡന്‍ ബാന്‍ക്രോഫ്റ്റ് പകര്‍ത്തിയത്. ബോട്ടു ജെട്ടിയിലെ തൂണുകളിലും ഭിത്തിയിലും ഹിമപാളികള്‍ ശക്തമായി വന്നിടിക്കുകയും തൂണുകളെ കടപുഴക്കുകയും ചെയ്യുന്നുണ്ട്. ജനുവരി നാലിനാണ് സംഭവം. വലിയ ശബ്ദത്തോടെ ഹിമപാളികള്‍ തീരത്തേക്ക് ഇടിച്ചുകയറുന്ന കാഴ്ച കണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവ് ആരംഭിച്ചത്. എന്നാല്‍ ഈ അപൂര്‍വ്വ പ്രതിഭാസം 20 മിനുറ്റിനുള്ളില്‍ പതിനായിരത്തോളം പേര്‍ കണ്ടു. ആദ്യമായാണ് ഇത്തരമൊരു പ്രതിഭാസം കാണുന്നതെന്ന് പലരും കമന്റ് ചെയ്തു. ഏകദേശം 15 മിനുറ്റോളം ഈ പ്രതിഭാസം തുടര്‍ന്നെന്നാണ് ബ്രാന്‍ഡന്‍ പറയുന്നത്. അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും ഹിമപാളികള്‍ തീരത്തേക്ക് തിരയായിടിച്ചു കയറുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ബ്രാന്‍ഡന്റെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആള്‍ക്കാരാണ് കണ്ടത്.
മഞ്ഞുപാളികള്‍ തിരമാലയായി; അപൂര്‍വ്വ പ്രതിഭാസം…
Tags: mist in nedumpaaserry