ഭോപ്പാല്‍ : അരുമയായ വെള്ള എലി ചത്തുപോയതിന്റെ വേദനയില്‍ 12 വയസ്സുകാരി ജീവനൊടുക്കി. ഭോപ്പാലിലെ അയോധ്യ നഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ദിവ്യാന്‍ഷി റാത്തോഡ് ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ദിവ്യാന്‍ഷി വളര്‍ത്തിയിരുന്ന വെള്ള എലി കഴിഞ്ഞ ദിവസം ചത്തുപോയിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.കഴിഞ്ഞയാഴ്ചയാണ് എലിയെ ദിവ്യാന്‍ഷിക്ക് ലഭിക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ അത് ചത്തുപോയി. മാസങ്ങള്‍ക്ക് മുന്‍പ് വളര്‍ത്തുനായ ചത്തപ്പോഴും പെണ്‍കുട്ടി വിഷാദത്തിന് അടിമപ്പെട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. എലിയെ കുഴിച്ചിട്ട ശേഷം പെണ്‍കുട്ടി അതിന്‍മേല്‍ പൂക്കള്‍ വെച്ചു. തുടര്‍ന്ന് മുറിയിലേക്ക് പോയി കതകടച്ചു. അമ്മ വിളിച്ചപ്പോള്‍ കുട്ടിയില്‍ നിന്ന് മറുപടിയൊന്നുമുണ്ടായില്ല. ഇതേ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മുറി അകത്തുനിന്ന് പൂട്ടിയതായി തിരിച്ചറിയുന്നത്.തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തകര്‍ത്താണ് അകത്തുകടന്നത്. അപ്പോഴേക്കും 12 വയസ്സുകാരി മരണത്തിന് കീഴടങ്ങിയിരുന്നു. ഷോള്‍ ഉപയോഗിച്ച് ഫാനില്‍ കുരുക്കിട്ട് തൂങ്ങിമരിക്കുകയായിരുന്നു.
വളര്‍ത്തിയ എലി ചത്തുപോയതില്‍ മനംനൊന്ത് പന്ത്രണ്ട് വയസ്സുകാരി ജീവനൊടുക്കി…
Tags: 2002 gujarath riots