വീടുവിട്ട യുവാവിനെ മണത്തു കണ്ടെത്തി ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിലെ മിടുക്കൻ: രവി താരമായത് വൈക്കത്ത് കാണാതായ യുവാവിനെ മണത്തുകണ്ടെത്തി

സ്വന്തം ലേഖകൻ

കോട്ടയം: ആരോടും പറയാതെ വീടുവിട്ടു, ബൈക്കും ഫോണും ഉപേക്ഷിച്ച് ഒളിച്ചിരുന്ന യുവാവിനെ മണത്തുകണ്ടെത്തി താരമായി പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായ രവി. ഗോഡ് സ്‌ക്വാഡായ കെ9 ലെ താരമായ ലാബ്രഡോർ ഇനത്തിൽപ്പെട്ട ട്രാക്കർ നായ രവിയാണ് വൈക്കത്തു നിന്നും കാണാതായ യുവാവിനെ കണ്ടെത്തിയത്.
യുവാവിന്റെ ബൈക്ക് കണ്ടെത്തിയ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വൈക്കം വല്ലകം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായാണ് ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്നു പൊലീസും വീട്ടുകാരും ചേർന്നു തിരച്ചിൽ നടത്തുന്നതിനിടെ പ്രദേശത്തെ റോഡരികിൽ യുവാവിന്റെ ബൈക്ക് കണ്ടു. ഇതിനുള്ളിൽ തന്നെ, ഇയാളുടെ ബൈക്കും, മൊബൈൽ ഫോണും ഹെൽമറ്റും കണ്ടെത്തി. ഉച്ചവരെ തിരച്ചിൽ നടത്തിയിട്ടും പൊലീസിനു യുവാവിനെപ്പറ്റി വിവരം ലഭിച്ചില്ല.

തുടർന്നാണ് പൊലീസ് ഡോഗ് സ്‌ക്വാഡിനെ വൈക്കം പൊലീസ് വിവരം അറിയിച്ചത്. തുടർന്നു സ്ഥലത്ത് എത്തിയ രവി കാണാതായ യുവാവിന്റെ ബൈക്കും ഫോണും ഉള്ള സ്ഥലത്ത് എത്തി. തുടർന്നു, സ്ഥലത്ത് പരിശോധന നടത്തിയ കെ9 സ്‌ക്വാഡിലെ രവിയുടെ ട്രാക്കർമാരും സിവിൽ പൊലീസ് ഓഫിസർമാരുമായ സുനിൽ കുമാറും, ബിറ്റുവും ചേർന്നു യുവാവിന്റെ ഹെൽമറ്റിൽ നിന്നും രവിയ്ക്കു മണം നൽകി.

ഇവിടെ നിന്നും മണം പിടിച്ച രവി നേരെ ഓടിയത് ഇവിടെ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തിലേയ്ക്കാണ്. ഇവിടെ എത്തിയ നായ മണം പിടിച്ചു പ്രദേശമെല്ലാം ചുറ്റിക്കറങ്ങി. പൊലീസ് നായ രവി നൽകിയ സൂചന പ്രകാരം പ്രദേശത്ത് അന്വേഷണം നടത്തിയ പൊലീസ് സംഘം, ഈ വീടിനുള്ളിൽ ഒളിച്ചിരിക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്നു, ഇയാളെ കോടതിയിൽ ഹാജരാക്കി.

മാനസികമായി അസ്വസ്ഥതയും, ഡിപ്രഷനും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവാവ് വീടുവിട്ടു പോയത്. തനിയെ ഇരിക്കാൻ ആഗ്രഹിക്കുന്നതിനായി ആളൊഴിഞ്ഞ വീടിനുള്ളിൽ കയറിയ ഇരിക്കുകയായിരുന്നു. ഇയാളെ കോടതിയുടെ നിർദേശാനുസരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിപ്രഷന് ഇയാൾക്കു ചികിത്സ നൽകുകയും ചെയ്തു.

Top