ജീവനുള്ള നായക്കുട്ടിയെ മുതലയ്ക്ക് എറിഞ്ഞുകൊടുത്തു; കരയ്ക്കടുക്കാന്‍ ശ്രമിച്ച നായക്കുട്ടിക്ക് സംഭവിച്ചത്

ഓസ്‌ട്രേലിയ: ജീവനുള്ള നായക്കുട്ടിയെ മുതലയുള്ള കുളത്തിലേക്ക് എറിഞ്ഞ് യുവാവിന്റെ ക്രൂരത. നായക്കുട്ടിയെ കുളത്തിലേക്കെറിയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. ഒരു യുവാവ് നായക്കുട്ടിയെ പിടിച്ചുകൊണ്ട് കുളത്തിന്റെ കരയില്‍ വരുന്നതും പിന്നീട് വലിച്ചെറിയുന്നതും കാണാം. യുവാവിന്റെ മുഖം വീഡിയോയില്‍ വ്യക്തമല്ല. വെള്ള ടീഷര്‍ട്ടും ഷോര്‍ട്ട്‌സുമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. 36 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പിന്നീട് നായക്കുട്ടി കരയിലേക്ക് പണിപ്പെട്ട് നീന്തിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് മുതല ചാടിവീണ് നായക്കുട്ടിയെ വായിലാക്കുന്നത്. ഈ ക്രൂരത ചെയ്തയാളെ കണ്ടെത്തുവന്നതുവരെ ഷയെര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാണ് വീഡിയോ പ്രചരിക്കുന്നത്.

Top