തെരുവ് നായയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം യുവാക്കള്‍ സ്‌കൂട്ടറിനു പിന്നില്‍ കെട്ടിയിട്ടു വലിച്ചിഴച്ച് കൊന്നു

തെരുവ് നായയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം യുവാക്കള്‍ സ്‌കൂട്ടറിനു പിന്നില്‍ കെട്ടിയിട്ടു വലിച്ചിഴച്ച നായയ്ക്ക് ദാരുണാന്ത്യം. നായയെ കെട്ടിയിട്ട് 3 കിലോമീറ്ററോളം ബൈക്ക് മുന്നോട്ട് പോയി. ഷഹീദ് നഗറിലാണു സംഭവം. ക്രൂരകൃത്യം കണ്ട നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു നായയുടെ ശരീരത്തിലെ തൊലി മുഴുവന്‍ അടര്‍ന്നു പോയിരുന്നു തുടര്‍ന്ന് അതിനെ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ നഫീസ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. നായ പലരെയും കടിച്ചതു കൊണ്ട് ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണെന്നാണു പോലീസിനോട് നഫീസ് പറഞ്ഞത്. ഇയാളുടെ കൂട്ടാളി തൗസീഫ് ഒളിവിലാണ്. എന്നാല്‍ നായയെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പോലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. 20 ദിവസം മുമ്പ് ഈ നായ 5 കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇവയുടെ സംരക്ഷണം പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടന ഏറ്റെടുത്തു കഴിഞ്ഞ മാസം ഒരു ആണ്‍പട്ടി മുംബൈയിലെ തെരുവില്‍ നാലു പേരുടെ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.

മധ്യപ്രദേശിലും കഴിഞ്ഞ മാസം ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ ഛോട്ടു ഖാന്‍ എന്ന മനുഷ്യന്‍ പശുവിനെയാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയില്‍ ഗര്‍ഭിണിയായ ആടിനെയാണ് എട്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു കൊന്നത്. സമാനമായ സംഭവങ്ങള്‍ ഏറിവരുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top