കുടിച്ച് പൂസായി യജമാനന്‍ റോഡില്‍; ഒരാളെ തൊടാനനുവദിക്കാതെ വളര്‍ത്തുനായ

വളര്‍ത്തു നായകള്‍ക്ക് അവരുടെ യജമാനനോടുള്ള സ്നേഹത്തിന് പരിധിയില്ല. പലര്‍ക്കും അത് നേരിട്ട് ബോധ്യമുള്ളതുമാണ്. അതില്ലാത്തവര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്ന് തപ്പിയാല്‍ യജമാനന് വേണ്ടി ജീവന്‍ വരെ കളയുന്ന നിരവധി വളര്‍ത്തുനായകളുടെ വീഡിയോ കാണാം. യജമാനനെ മാത്രമല്ല, അവരുടെ വീട്ടിലെ അന്തേവാസികളേയും കുഞ്ഞുങ്ങളേയും വരെ ഈ നായ പരിരക്ഷിച്ചുകൊള്ളും. ‘നായസ്നേഹം’ വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കുടിച്ച് പൂസായി നടുറോഡില്‍ കിടക്കുന്ന തന്റെ യജമാനനെയാണ് ഈ നായ സംരക്ഷിക്കുന്നത്. നിരവധി പേര്‍ ഇയാളെ വിളിക്കാനായി വരുമ്പോള്‍ നായ അവര്‍ക്ക് നേരെ കുരച്ച് ചാടുകയാണ്. പോലീസിനെ വരെ കുരച്ച് വിരട്ടുകയാണ് ഈ നായ. വീഡിയോ കാണാം.

https://www.facebook.com/awesomevid.tv/videos/1852721081440670/?t=0

Top