ഊരു വിലക്കിയും അനുജത്തിയുടെ കല്ല്യാണം മുടക്കിയും പള്ളിക്കമ്മറ്റിക്കാർ ദ്രോഹിക്കുന്നു .. ഇഷ്ടപ്പെട്ട പങ്കാളിക്ക് ഒപ്പം ജീവിക്കുന്നത് കുറ്റകരമോ :ശബ്ന മറിയം

ഞാന്‍ എന്‍റെ ഭര്‍ത്താവുമൊത്ത് സുഗമായി ജീവിക്കുന്നു.

കോഴിക്കോട്: യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച ഷബ്‌ന മരിയം തരീഷ് എന്ന യുവതി വിദ്യാഭ്യാസം എന്ന തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാനാണ് വീടുവിട്ടത്. ഇഷ്ടപ്രകാരമല്ലാതെ നിശ്ചയിക്കാൻ പോയ വിവാഹവും അന്ന് വേണ്ടെന്ന് വെച്ചു. ഒടുവിൽ സ്‌നേഹനിധിയായ ജീവിതപങ്കാളിയോടൊത്ത് നല്ലൊരു മതാതീത ജീവിതം നയിക്കുന്നു. മകളെയും മതമില്ലാതെ വളർത്തുന്നു. എന്നാൽ ഷബ്‌ന ചെയ്ത തെറ്റിന് പള്ളി കമ്മറ്റിക്കാർ ഇപ്പോൾ ശിക്ഷിക്കുന്നത് വീട്ടുകാരെയാണ്.  ഊരു വിലക്കിയും  അനുജത്തിയുടെ കല്ല്യാണം മുടക്കിയുമുള്ള പള്ളിക്കമ്മറ്റിക്കാരുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷബ്‌ന.

ഷബ്നയുടെ ഫെയിസ് ബുക്ക് പോസ്റ്റ്
ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചുവളർന്നവളാണ് ഞാൻ. ചെറുപ്പം മുതൽ നമ്മുടെ ഇഷ്ടങ്ങളെല്ലാം ചവറ്റുകുട്ടയിലും അടുപ്പിലുമായിരുന്നു.ഒരു തരത്തിലും മുന്നോട്ട് പോകാൻ പറ്റാത്തൊരു സാഹചര്യത്തിൽ ഡിഗ്രിപഠനം കഴിഞ്ഞ ഉടനെ ആ നരകത്തിൽ നിന്ന് എങ്ങെനെയോ ഓടി രക്ഷപ്പെട്ട് പുറത്തുവന്ന ഒരാളാണ് ഞാൻ (കേസ് വരെ കൊടുക്കെണ്ടി വന്നു ). ഇഷ്ടപ്രകാരമല്ലാതെ നിശ്ചയിക്കാൻ പോയ വിവാഹവും അന്ന് വേണ്ടെന്ന് വെച്ചു.
പെണ്ണുകാണാൻ വന്ന വല്ല്യ തറവാട്ടുകാരിയായ ചെറുക്കന്റെ ഉമ്മ വളരെ പ്രസക്തമായ ഒരേ ഒരു ചോദ്യമേ ചോദിച്ചുള്ളൂ..’ മദ്രസേൽ എത്രവരെ പോയി?, ചോറും കറിയൊക്കെ വെക്കുമല്ലെ ല്ലേ?…’.
ചെറുക്കനാണെങ്കി ഒന്നും ചോദിച്ചുമില്ല. എല്ലാർക്കും മനസ്സിലായല്ലോ???? എന്തോരം വേദനിച്ചിട്ടുണ്ടെന്നറിയോ അന്ന്..
തുടർപഠനം ലക്ഷ്യമാക്കി ഇറങ്ങിയെങ്കിലും നിലനിൽപ് തന്നെ പരിതാപകരമായ അവസ്ഥയിൽ ഒന്നിനും കഴിയാതെ പലതരം crisis ലൂടെ എങ്ങെനെയൊക്കെയോ പിടിച്ചുനിന്നു, ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു നൂൽപാലമുണ്ടായിരുന്ന അനേകം സന്ദർഭങ്ങൾ. എങ്ങെനെയോ നിലനിന്നു. ഇപ്പോൾ സ്‌നേഹനിധിയായ ജീവിതപങ്കാളിയോടൊത്ത് നല്ലൊരു മതാതീതജീവിതം നയിക്കുന്നു. മകളെയും മതമില്ലാതെ വളർത്തുന്നു.
ഈ സംഭവം മുതൽ വീട്ടീന്നും നാട്ടീന്നും ആദ്യമേ പുറത്താണ്, എല്ലാ കഷ്ട്ടപ്പാടും നമ്മക്ക് തന്നെ. പട്ടിണിക്കാലത്ത് പോലും വെള്ളം കുടിക്കാൻ വല്ലതും കിട്ടുന്നുണ്ടോന്നുപോലും അന്വേഷിക്കാത്ത പാർട്ടീസാണ ഇവരൊക്കെ്. ഓർമ്മ വച്ചപ്പോ മുതൽ നല്ലൊരു വാക്കു പറഞ്ഞതും ഓർമ്മയില്ല, ഒരുപാട് സ്‌നേഹമുണ്ടായിരുന്ന ബന്ധുക്കളെ ഇവര് തന്നെ നഷ്ട്ടപ്പെടുത്തേം ചെയ്തു. സങ്കടം ഇപ്പോഴും തലേൽ കയറി തലച്ചോറ് പൊട്ടിക്കുംവിധം നൃത്തംതന്നെ. ഒരു രക്ഷയുമില്ല, പരിഗണിക്കുന്നത് പോയിട്ട് ഒരിക്കലും സ്വസ്ഥത തരില്ല. നോക്കുന്നതും കാണുന്നതും കേൾക്കുന്നതും അറിയുന്നതും എല്ലാം കുറ്റത്തോട് കുറ്റം.FB_IMG_1499507735638
ഇതൊന്നുമല്ല ഇപ്പോ ഇതെഴുതാൻ കാരണം.അനിയത്തിക്ക് കല്ലാണാലോചനകൾ വരാൻ തുടങ്ങിയിട്ട് കുറച്ചായി. ഒന്നും ശരിയാവുന്നില്ല. എല്ലാരും ഇഷ്ട്ടപ്പെട്ടു പോകും, തൊട്ടുപിറകെ മുടക്കാനുള്ളവരും പോകും. അവൾ അതിസുന്ദരിയും ഡോക്ടറാവാൻ പഠിച്ചുകൊണ്ടിരിക്കുന്ന ആളുമാണ് ,നല്ല സ്ത്രീധനവും കൊടുക്കും(എന്നിട്ടാണ് ഈ അവസ്ഥ). നമ്മളാണ് എല്ലാത്തിനും കാരണം എന്ന് തുടക്കംമുതൽ പറയുന്നുണ്ടായിരുന്നു. അവസാനം കഴിഞ്ഞ ദിവസം പള്ളിക്കമ്മറ്റീന്ന് വന്ന് പറഞ്ഞിരിക്കുന്നു.
ഇനിയാണ് സുഹൃത്തുക്കളെ എനിക്ക് ചോദിക്കാനുള്ള കുറച്ചുചോദ്യങ്ങൾ….
1: കള്ളന്മാർക്കും റേപ്പിസ്റ്റുകൾക്കും തീവ്രവാദികൾക്കും നിലവിൽ മൂന്നുഭാര്യകളുള്ളവന്മാർക്കും എല്ലാം പെണ്ണുകെട്ടികൊടുക്കുന്ന കമ്മറ്റിക്ക് ഇതിലെന്താണ് ഇത്രവലിയ പ്രശ്‌നം??
(പണ്ട് നാട്ടിൽ അറബികല്യാണങ്ങൾ സ്ഥിരമായിരുന്നു. പാവപ്പെട്ട കുടുംബത്തിൽ നിന്ന് അറബ്‌നാട്ടിൽ കുറെ ഭാര്യമാരുള്ള അറബികൾ വന്ന് പെണ്ണ് കെട്ടും. സ്ത്രീധന മൊന്നും വേണ്ട, മാത്രമല്ല ആദ്യമൊക്കെ ഇങ്ങോട്ട് കിട്ടേം ചെയ്യും. അവസാനം രണ്ട് കുട്ടിയൊക്കെയാകുമ്പോ അയാളുടെ വരവു കുറയും. വീട്ടിലും നാട്ടിലുമൊക്കെ ഈ പെണ്ണ് അധികപറ്റുമാവും.പറഞ്ഞുവന്നത് ഈ കല്ല്യാണങ്ങളും പള്ളിക്കല്യാണങ്ങൾ തന്നായിരുന്നു)
2: ചെറുപ്പം മുതൽ പടച്ചോ നെ പേടിച്ച് ജീവിക്കുന്ന ഇവരുടെ ഈ കല്ല്യാണപ്രാർത്ഥന പടച്ചോനെന്താ കേൾക്കാത്തെ?
പള്ളിയിലും മത ചടങ്ങുകളിലും കൃത്യമായി പോകുന്ന, സംഭാവനകളും സക്കാത്തും കൊടുക്കുന്ന
ദീനിയായി ജീവിക്കുന്ന എന്റെ മാതാപിതാക്കളും സഹോദരിയും അവരുടെ യാതൊരു നിയന്ത്രണത്തിലുമല്ലാത്ത എന്റെ ജീവിതത്തിന് ഉത്തരവാദികളാകുന്നതെങ്ങനെ?
എന്നിട്ടും പള്ളിക്കമ്മിറ്റി എന്തിനാണ് ഇവരെയും ബഹിഷ്‌കരിക്കുന്നതും ദീനിയായ സഹോദരിയുടെ കല്യാണം മുടക്കുന്നതും.
ഏത് അള്ളായാണ്,
ഏത് കിത്താബനുസരിച്ചാണ് മഹല്ല് കമ്മിറ്റി വീട്ടുകാരെ ഊരു വിലക്കുന്നത്.?
3: ഇത്രേംകാലം പള്ളീലുംപോയി, സംഭാവനേം കൊടുത്ത് ജീവിച്ച ഒരു കുടുംബത്തോട് ഇത്തരം ഒരുകാര്യം ചെയ്യുന്നത് നല്ല അസ്സൽ അശ്‌ളീലമല്ലെ?
എന്തവകാശമാണുള്ളത്?
4: ഇവർ തന്നെ പറയുന്നു ‘പുകഞ്ഞ കൊള്ളി പുറത്ത് ‘, അതെ പുറത്താണ്. അല്ലേലും LKG മുതൽ CBSE സിലബസും പഠിച്ച് ,ആയുർവേദഡോക്ടറായി നിൽക്കുന്ന യുവതിക്ക് കല്ല്യണമുണ്ടാക്കാൻ ഇനിയും ആൾക്കാരുടെ കാലുപിടിക്കണോ? എന്നെയല്ലല്ലോ കെട്ടുന്നത് അവളെയല്ലെ? ഇനി ഇത്ര ബോധമില്ലാത്ത ചെറുക്കനെ വില കൊടുത്ത് വാങ്ങിയിട്ട് ഇപ്പോ എന്ത് കാര്യം??
5: ഇത്തരം വൃത്തികെട്ട സംവിധാനങ്ങളോട് പ്രതികരിക്കാൻ ഇനിയും നമുക്ക് സമയമായില്ലെ???
പറയൂ ഞങ്ങൾ എന്ത് ചെയ്യണം ?
വീടുമായി ബന്ധമൊന്നുമില്ലാതിരുന്ന ഞാൻ കുറച്ചുമുമ്പാണ് വീണ്ടും വീട്ടിൽ ചെന്നത്. പക്ഷേ പിന്നെയും നിലനിൽപ് വലിയ പ്രശ്‌നം തന്നെ. ചെന്ന അന്ന് മുതൽ പള്ളി, പള്ളിക്കമ്മിറ്റി, നിക്കാഹ്, കുട്ടിയുടെ മദ്രസപoനം… ലിസ്റ്റങ്ങ് നീളുകയാണ് .ഇപ്പൊ വീട്ടുകാർ നിരന്തരം ഫോൺ ചെയ്യുകയാണ്.,
ഞാൻ കാരണമാണത്രേ അനുജത്തിയുടെ കല്യാണം നടക്കാത്തത്.
നരിക്കുനി പള്ളി മഹൽ കമ്മിറ്റിയാണ് അവരെ ബഹിഷ്‌ക്കരിക്കുന്നതും സഹോദരിയുടെ കല്യാണം മുടക്കുന്നതും.
അതിനാൽ ഞാൻ പള്ളിയിൽ നിക്കാഹ് ചെയ്തില്ലെങ്കിൽ ,മകളെ മദ്രസയിൽ ചേർത്തില്ലെങ്കിൽ,
ഇനിയും ഇക്കാരണങ്ങളാൽ സഹോദരിയുടെ കല്യാണം മുടങ്ങിയാൽ അവർ ആത്മഹത്യ ചെയ്യുമെന്ന് കരഞ്ഞ് പറയുന്നു.( രസം അതല്ല ഇവരൊക്കെ ഇടപെട്ട് നടത്തിയ കല്ല്യാണങ്ങളിൽ വലിയ പണികിട്ടിയ അനുഭവം വീട്ടുകാർക്ക് തന്നെയുണ്ട്.അവസാനം കമ്മിറ്റിം ആർക്കാരും കൈവിട്ടിട്ട് കോടതീല് ഇപ്പോം കേസും നടക്കുന്നുണ്ട് ). പക്ഷേ നമ്മളിത് നടക്കില്ലെന്ന് പറഞ്ഞപ്പോൾ സ്ഥിതി ആദ്യത്തേക്കാൾ.
(മുസ്ലിം സമൂഹത്തിന്റെ ആധുനികീകരണത്തിന്നു വേണ്ടി നിരന്തരം വാദിച്ചുപോന്ന മുഴുവൻ പണ്ഡിതന്മാരും മുന്നോട്ട് വെച്ചത് മനുഷ്യാവകാശങ്ങൾ മതത്തിന്റെ ഭാഗമാണെന്നും, മതനിയമങ്ങളെ കാലത്തിനനുസരിച്ച് വ്യാഖ്യാനിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നുമാണ്. നമ്മുടെ നാട്ടിൽ മുഴുത്തുവരുന്ന മതഭീകരവാദത്തെ പൊളിച്ചടുക്കുക തന്നെ വേണം.) മതവും ചൂഷണമാണ്, ഒരു സംശയവുമില്ല
ദീനിയായ എന്റെ കുടുബം അവരുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ ജീവിതത്തിന് ഉത്തരവാദികളാകുന്നതെങ്ങനെ?
ഇനി ഞാനെന്തു ചെയ്യണം?
Top