കൊച്ചി: അവൾക്കൊപ്പം അതിശക്തമായി ഏതറ്റം വരെയും പോകുമെന്ന് രമ്യാ നമ്പീശന്‍. നടിയെ ആക്രമിച്ച സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വവും ക്രൂരവുമായ നടപടിയാണ്. അത്തരം കുറ്റകൃത്യം ചെയ്യുകയെന്ന തോന്നൽ പോലും ആരിലും ഉണ്ടാകാത്ത രീതിയിലാകണം പ്രതികൾക്കുള്ള ശിക്ഷയെന്ന് രമ്യാ നമ്പീശന്‍ പറഞ്ഞു . പുരുഷ വിരോധമുള്ള സംഘടനയല്ല വിമൻ ഇൻ സിനിമാ കളക്ടീവെന്നും, പേടി കൂടാതെ ജോലി ചെയ്യാൻ സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും രമ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഡബ്ല്യൂ. സി. സി പുരുഷ വിരോധം വച്ചുപുലർത്തുന്ന സംഘടനയല്ല. സിനിമാ സെറ്റുകളിൽ കുറച്ചു കൂടി ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യം. ഒരു മാസത്തിനകം സംഘടനയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും. പിന്നാലെ അംഗത്വ വിതരണം നല്‍കും. ക്യാമ്പെയ്ന് ശേഷം വിപുലമായ പദ്ധതികളാണ് സംഘടന ആലോചിക്കുന്നതെന്നും രമ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവർക്ക് നേരെ സോഷ്യൽ മീഡിയയിലൂടെയുള്ള മോശം പരാമർശങ്ങളെ അവഗണിക്കുക്കയാണെന്നും രമ്യ പറഞ്ഞു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ദിവസം മുതല്‍ ആക്രമണത്തിനിരയായ നടിയ്‌ക്കൊപ്പം നിലകൊള്ളുന്ന, അവര്‍ക്കുവേണ്ടി വാദിക്കുന്നയാളാണ് നടിയുടെ ഉറ്റ സുഹൃത്തുകൂടിയായ രമ്യാ നമ്പീശന്‍. വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ സംഘടന രൂപീകരിച്ചതും നടിയ്ക്ക് നീതി ലഭിക്കുന്നതിന് മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ അമ്മയോട് ശക്തമായി വാദിക്കുകയും ചെയ്തവരില്‍ ഒരാളുകൂടിയാണ് രമ്യ.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവാളികള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി രമ്യാ നമ്പീശന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായി അറസ്റ്റ് ചെയ്യപ്പെടുകയും ജയിലില്‍ കഴിയുകയും ചെയ്ത നടന്‍ ദീലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന്റെ കൂടി വെളിച്ചത്തിലാണ് രമ്യയുടെ പുതിയ പ്രതികരണം. ഇനിയൊരാള്‍ക്കും അത്തരത്തിലൊരു കുറ്റം ചെയ്യാനുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത തരത്തിലുള്ള ശിക്ഷ വേണം നല്‍കാന്‍. നടിയെ ആക്രമിച്ചത് അത്യപൂര്‍വ്വവും ക്രൂരവുമായ കുറ്റമാണ്. സത്യം തെളിയാന്‍ അവള്‍ക്കൊപ്പം ഏതറ്റം വരെ പോകാനും ഞങ്ങള്‍ തയ്യാറാണെന്നും രമ്യ പ്രതികരിച്ചു.
ആക്രമിക്കപ്പെട്ട നടിക്കൊപ്പം തുടക്കം മുതല്‍ നില്‍ക്കുന്ന സുഹൃത്താണ് രമ്യ. രമ്യയുടെ വീട്ടിലേയ്ക്ക് വരുന്ന വഴിയ്ക്കാണ് പുലര്‍ച്ചെ നടി ആക്രമിക്കപ്പെട്ടത്. കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അവള്‍ക്കൊപ്പം, അവള്‍ക്കൊപ്പം മാത്രം എന്ന ഹാഷ്ടാഗില്‍ പ്രതികരണവുമായി എത്തിയ ആദ്യ താരവും രമ്യയാണ്. ദിലീപ് കുറ്റവാളിയെന്ന് കോടതി വിധിച്ചിട്ടില്ലെങ്കിലും പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും, ഇക്കാരത്താല്‍ താനുള്‍പ്പെടെയുള്ള ഡബ്ലുസിസി ദിലീപിനെതിരാണെന്നും രമ്യ വ്യക്തമാക്കി. ദിലീപ് നായകനായ രാമലീല ഡബ്ലുസിസി ബഹിഷ്‌കരിച്ചതും വാര്‍ത്തയായിരുന്നു.