ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പോസ്റ്ററുകള്‍കള്‍ക്ക് മുകളില്‍ സി.പി.എം ചിഹ്നം പതിച്ച ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രച്ചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസിന്റെ തറവേലയാണെന്ന ആരോപണവുമായി സി.പി.എം എം.എല്‍.എയായ എം.സ്വരാജ് രംഗത്തെത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഒറ്റ പോസ്റ്ററും കീറാതെ അതിന് മുകളിൽ എല്‍.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചെറിയ ചിഹ്നം മാത്രം ഒട്ടിച്ചിരിക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പടമുള്ള പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല.
എന്നു വെച്ചാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററിന് മുകളിലാണ് ഒട്ടിച്ചതെന്ന് ഒറ്റനോട്ടത്തിൽത്തന്നെ കണ്ണു കാണാത്തവർക്കു പോലും തിരിച്ചറിയണമെന്നും ഈ ‘കാടത്ത’ത്തിനെതിരെ പ്രതിഷേധമുയരണമെന്നും പോസ്റ്ററിന് മേൽ പോസ്റ്ററൊട്ടിച്ചവർക്ക് നിർബന്ധമുണ്ടായിരുന്നു എന്നു സാരം. എല്ലാ മുന്നണികളുടെയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ഏതു പ്രസിലും 50 രൂപയ്ക്ക് നൂറെണ്ണത്തിന്റെ കെട്ടുകളായി വിൽപനയ്ക്ക് റെഡിയാണ്. പക്ഷേ സ്ഥാനാർത്ഥിയുടെ ചിത്രമുള്ള പോസ്റ്റർ ഒരു പ്രസിലും വിൽപനയ്ക്കില്ല. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ തറവേലകള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നും എം.സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.