സംഘപരിവാറിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയിരുന്ന റെന്‍ 4 യു പേജ് അഡ്മിന്‍ പി.ബി രഞ്ജിത്ത് ബൈക്ക് അപകടത്തില്‍ മരിച്ചു

സോഷ്യല്‍ മീഡിയാ പ്രവര്‍ത്തകന്‍ റെന്‍ രഞ്ജിത്ത് എന്നറിയപ്പെടുന്ന രഞ്ജിത്ത് ബാലകൃഷ്ണന്‍ (40) ബൈക്ക് അപകടത്തില്‍ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ പെരുമ്പാവൂര്‍ യൂണിയന്‍ ബാങ്കിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ രഞ്ജിത്ത് ജോലി കഴിഞ്ഞു മടങ്ങും വഴിയാണ് അപകടം. അപകടത്തിന് മുന്‍പ് ബൈക്കിന് പിന്നില്‍ കാര്‍ ഇടിച്ചതായും ഇടിച്ച കാര്‍ നിര്‍ത്താതെ പോയതായും പറയുന്നു. സംഘപരിവാറിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം നടത്തിയിരുന്നയാളാണ് രഞ്ജിത്ത്. രഞ്ജിത്തിന്റെ വിയോഗം സോഷ്യല്‍ മീഡിയാ സുഹൃത്തുക്കള്‍ ഞെട്ടലോടെയാണ് കാണുന്നത്. നിരവധി തവണ വധഭീഷണി ഉണ്ടായിട്ടുള്ള രഞ്ജിത്തിന്റെ അപകടത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തമാകുന്നു. രഞ്ജിത്ത് മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പുള്ള ഫേസ് ബുക്ക് പോസ്റ്റ് മരണത്തില്‍ സംശയം ജനിപ്പിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ സുഹൃത്തുക്കളുടെ ആരോപണം.

Top