വീട് ഫ്രീ പക്ഷേ വീട്ടുടമയ്‌ക്കൊപ്പം സെക്‌സ് നിര്‍ബന്ധം; റെന്‍റെ് ഫോര്‍ സെക്‌സ് തട്ടിപ്പ് ഇങ്ങനെ

ലണ്ടന്‍: പാര്‍പ്പിട പ്രശ്‌നം രൂക്ഷമായ യുകെയില്‍ ഒരു ചെറിയ വാടകയ്ക്കുള്ള വീടിനായി അലയുകയാണ് ആളുകള്‍. ദിനം പ്രതി വാടക കുതിച്ച് കയറുന്ന അവസ്ഥയില്‍ ആളുകളെ കണ്ടെത്താന്‍ പുതിയ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ലണ്ടനിലെ ചില വീട്ടുടമകള്‍. പെണ്‍കുട്ടികളെയും യുവതികളെയും കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്. വീട് സൗജന്യമായി വാടകയ്ക്ക് നല്‍കാമെന്ന ഉറപ്പ് നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. പക്ഷേ വീട് വാടകയ്ക്ക് സൗജന്യമായി നല്‍കുമ്പോള്‍ പകരം സെക്‌സ് ഉറപ്പാക്കുകയാണ് ഇവരുടെ രീതി. ചിലര്‍ പൂര്‍ണമായി വാടക സൗജന്യമായി അനുവദിക്കില്ലെങ്കിലും വാടകയില്‍ ചെറിയ ഇളവ് അനുവദിക്കുകയാണ് ചെയ്യുക. റെന്റ് ഫോര്‍ സെക്‌സ് എന്നാണ് ഇവര്‍ ഈ രീതിക്ക് പേര് നല്‍കിയിരിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ വീട്ടുടമയ്‌ക്കൊപ്പം ഉറങ്ങിയാല്‍ ഇവര്‍ക്ക് ലഭിക്കുക 650 പൗണ്ട് ആണ്. അതായത് 65,000 രൂപ വാടക സൗജന്യമാകും. വീട്ടുടമയ്‌ക്കൊപ്പം കിടക്ക പങ്കിട്ടാല്‍ മാത്രമേ ഈ ഇളവ് ലഭിക്കൂ. ഇങ്ങനെ വാടക സൗജന്യമാക്കാമെന്ന വാഗ്ദാനവുമായി മുന്നോട്ട് വന്ന ഒരു വീട്ടുടമ ഐടിവി നടത്തിയ അണ്ടര്‍ കവര്‍ ഓപ്പറേഷനില്‍ കുടങ്ങിയിട്ടുമുണ്ട്. ലണ്ടനിലെ വെയില്‍സില്‍ വ്യാപകമാകുന്ന ‘ റെന്റ് ഫോര്‍ സെക്‌സ്’ എന്ന ട്രെന്റിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഈ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

Top