സമയമാകുമ്പോൾ എല്ലാവരേയും ഷണിക്കും ..ലക്ഷ്മിപ്രിയയ്ക്ക് സജിത മഠത്തിലിന്റെ മറുപടി

ചലച്ചിത്രമേഖലയിലെ സത്രീകളുടെ കൂട്ടായ്മയായ വിമന്‍ കളകടീവ് ഇന്‍ സിനിമ (ഡബ്ല്യുസിസി) തുടങ്ങിയപ്പോള്‍ എല്ലാവരെയും ക്ഷണിച്ചില്ലെന്നു പറഞ്ഞ ലക്ഷമിപ്രിയക്കു മറുപടിയുമായി സജിത മഠത്തില്‍ രംഗത്ത്. സിനിമാ മേഖലയിലെ എല്ലാ സ്ത്രീകളുടെയും കൂട്ടായ്മയായി മാറനുള്ള ശ്രമം നടക്കുന്ന അവസരത്തിലാണ് ലക്ഷ്മിപ്രിയുടെ പ്രസ്താവന.

ഡബ്ല്യുസിസി രൂപീകരിച്ച കാര്യം എല്ലാവരെയും അറിയിച്ചില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു. ആരും സംഘടനയിലേക്ക് ക്ഷണിച്ചിട്ടില്ല. സംഘടനയിലെ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിയതെന്നും താരം തുറന്നു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനു മറുപടിയുമാണ് സജിത മഠത്തില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ഒരു സംഘടനയും എല്ലാവരെയും അറിയിച്ച്‌ രൂപീകരിക്കാന്‍ സാധിക്കുകയില്ല. പിന്നീട് ചര്‍ച്ച ചെയ്താണ് സംഘടന വലുതാകുന്നതെന്നു സജിത മഠത്തില്‍ പറഞ്ഞു. സംഘടനയെ പറ്റി ലക്ഷ്മി പ്രിയ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. സംഘടനയുടെ പ്രവര്‍ത്തനം, കാഴ്ച്ചപാട് തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന ആദ്യഘട്ടത്തിലാണ് ഡബ്ല്യുസിസി.

അധികം ആരോടും സംഘടന തുടങ്ങുന്ന കാര്യം പറഞ്ഞിട്ടില്ല.

വാട്സ് ഗ്രൂപ്പിലാണ് സംഘടനയെക്കുറിച്ചുള്ള ആദ്യ ചര്‍ച്ച നടക്കുന്നത്. കേവലം 20 പേര്‍ ചേര്‍ന്നുള്ള വര്‍ക്കിങ്ങ് ഗ്രൂപ്പാണ് ഡബ്ല്യുസിസി സംഘടനാ രൂപീകരണത്തിനുള്ള കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

സംഘടന ആരംഭിച്ചാല്‍ പിന്നീട് ചെയ്യേണ്ടത് അത് രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. അതിനായുള്ള നടപടിക്രമങ്ങള്‍ സെപ്തംബര്‍ അവസാനത്തോടെ മാത്രമേ പൂര്‍ത്തിയാകുകയുള്ളൂ. തുടര്‍ന്ന് അംഗത്വ വിതരണം നടക്കും.

അപ്പോള്‍ സിനിമയിലെ എല്ലാ വനിതാ അംഗങ്ങളേയും ഇതിലേക്ക് ക്ഷണിക്കും. ഇത് അവര്‍ക്കുവേണ്ടിയുള്ള സംഘടനയാണ്. ആ സമയത്ത് ലക്ഷമിപ്രിയയെ ക്ഷണിക്കുമെന്നും താരം വ്യക്തമാക്കി.

Top