മന്ത്രിസഭിലെ ദലിത് മന്ത്രിയ്ക്ക് അയിത്തം കല്‍പ്പിച്ച് ഗുജറാത്ത് സര്‍ക്കാര്‍; സാമൂഹ്യ മാധ്യമങ്ങളില്‍ ദലിതരുടെ പ്രതിഷേധം

ഗുജറാത്ത് മന്ത്രിസഭയിലെ ദലിത് മന്ത്രിക്ക് അയിത്തം. മന്ത്രിസഭയിലെ ഏക ദലിത് മന്ത്രിയായ ഈശ്വര്‍ പര്‍മാറിനെയാണ് അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തിയിരിക്കുന്നത്. ഈശ്വര്‍ പര്‍മാറിന് പ്രത്യേക കെട്ടിടത്തിലാണ് മുഖ്യമന്ത്രി വിജയ് രൂപാണി ഓഫീസ് നല്‍കിയിരിക്കുന്നത്. സ്വര്‍ണം സങ്കുല്‍ കെട്ടിടത്തിലെ ബ്ലോക്ക് രണ്ടിലാണ് പാര്‍മാറിന്റെ ഓഫീസ്.

മറ്റു മന്ത്രിമാര്‍ക്ക് ബ്ലോക്ക് ഒന്നില്‍ ഓഫീസ് നല്‍കിയ സാഹചര്യത്തിലാണ് ദലിത് മന്ത്രിക്ക് പ്രത്യേക കെട്ടിടത്തില്‍ മുറി നല്‍കിയ നടപടി വിവാദമായത്. വിവാദത്തെത്തുടര്‍ന്ന് തനിക്ക് താല്കാലികമായാണ് ബ്ലോക്ക് രണ്ടില്‍ മുറി നല്‍കിയിരിക്കുന്നതെന്ന് ഈശ്വര്‍ പര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരുടെ എണ്ണക്കൂടുതല്‍ കാരണമാണ് തനിക്ക് ബ്ലോക്ക് രണ്ടില്‍ ഓഫീസില്‍ നല്‍കിയതെന്ന് പ്രതികരിച്ച പര്‍മാര്‍ വിവാദങ്ങള്‍ അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമാണ് എസ്എസ് ബ്ലോക്ക് ഒന്നില്‍ ഓഫീസ് അനുവദിക്കുക. മറ്റ് മന്ത്രിമാര്‍ക്കെല്ലാം ബ്ലോക്ക് രണ്ടിലാണ് ഓഫീസില്‍ നല്‍കുക. ഇത്തവണ പക്ഷെ ഒരു ദലിത് മന്ത്രിക്ക് മാത്രം ബ്ലോക്ക് രണ്ടില്‍ മുറി നല്‍കി. ഇതേത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലും പുറത്തും ദലിത് ആക്ടിവിസ്റ്റുകള്‍ വലിയ പ്രതിഷേധം പ്രകടിപ്പിച്ചു.

Top