ഷിമോഗ : കര്‍ണാടക ഷിമോഗയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള ഈ ദൃശ്യം ആരുടെയും കരളലിയിക്കും. രോഗാധിക്യം കാരണം ഒന്നെഴുന്നേല്‍ക്കാനോ നടക്കാനോ സാധിക്കാത്ത ഭര്‍ത്താവിന്റെ കാലില്‍ പിടിച്ച് ആശുപത്രിയുടെ തറയില്‍കൂടെ വലിച്ചു കൊണ്ടുപോവുകയാണ് ഫാഹ്മിദയെന്ന വീട്ടമ്മ.വീല്‍ചെയറോ സ്ട്രക്ച്ചറോ ലഭിക്കാഞ്ഞത് മൂലമാണ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ഭാര്യ നിര്‍ബന്ധിതയായത്.
ോഗം മൂലം എണീറ്റുനില്‍ക്കാനോ നടക്കാനോ സാധിക്കാത്ത തന്റെ ഭര്‍ത്താവിനെ ആശുപത്രിയുടെ തറയില്‍ക്കൂടി കാലില്‍പിടിച്ച് വലിച്ചുകൊണ്ടുപോകുന്ന ദൃശ്യമാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരിക്കുന്നത്. ഭര്‍ത്താവിനെ എക്സ്-റേ എടുക്കാന്‍ കൊണ്ടുപോകുന്നതിന് സ്ട്രെക്ചര്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ദാരുണമായ സംഭവം അരങ്ങേറിയത്. ഭര്‍ത്താവിനെ താങ്ങിയെടുത്തുകൊണ്ടുപോകാനുള്ള ശേഷിയില്ലാത്ത ഫാഹ്മിദയെ സഹായിക്കാനും ആരുമുണ്ടായിരുന്നില്ല. അതിനാല്‍ ഭര്‍ത്താവിന്റെ കാലില്‍ പിടിച്ച് വലിച്ചുകൊണ്ടുപോവുക മാത്രമായിരുന്നു മാര്‍ഗ്ഗം. ഭര്‍ത്താവിനെ വലിച്ച് കൊണ്ടു പോകുന്ന ഫാഹ്മിദയുടെ ദൃശ്യള്‍ സോഷ്യല്‍ മീഡിയയിലും വന്‍ ജന ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് അടിസ്ഥാന സൗകര്യമില്ലാത്ത ആശുപത്രിയുടെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.സമാനമായ സംഭവം കുറച്ചുനാളുകള്‍ക്ക് മുന്‍പ് ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.