മലയാളികളുടെ പ്രതിഷേധത്തെ നേരിടാന്‍ ഫെയ്‌സ്ബുക്കില്‍ ചാനല്‍ റേറ്റിങ്ങിന്റെ സിസ്റ്റവും റിവ്യു ബട്ടണും ഓഫ് ചെയ്ത് റിപ്പബ്ലിക്‌ ടിവി

മലയാളികളുടെ സൈബര്‍ ആക്രമത്തില്‍ റേറ്റിംഗ് ഇടിഞ്ഞ് റിപ്പബ്ലിക് ടിവി. ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ഇത്. ചാനലിന്റെ ഔദ്യോഗിക ന്യൂസ് ആപ്ലിക്കേഷന്‍ റേറ്റിംഗ് കുത്തനെ ഇടിയുകയായിരുന്നു. ആപ്പിന് അഞ്ചില്‍ ഒരു സ്റ്റാര്‍ എന്ന റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ പ്രതിഷേധിക്കുന്നത്. ഒരൊറ്റ രാത്രി കൊണ്ട് 3.6 ആയിരുന്ന ചാനല്‍ റേറ്റിംഗ് രാവിലെ ആയപ്പോഴേയ്ക്കും 1.4 ആയി കുറഞ്ഞു. #ProudToBeMalayali, #proudtobekerala എന്ന ഹാഷ്ടാഗുകളില്‍ ക്യാംപയിനുകള്‍ സജീവമാണ്. ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, പ്ലേസ്റ്റോര്‍ തുടങ്ങി എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും മലയാളികള്‍ ഒന്നിച്ചു പ്രതിഷേധം അറിയിക്കുന്നത് തുടരുന്നു. റിപ്പബ്ലിക്ക് ടിവിയുടെ ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറിലെ ആപ്പ് റേറ്റിങ് തകര്‍ത്ത മലയാളികള്‍ ആപ്പിന് താഴെ പ്രതിഷേധ കമന്റുകള്‍ കൊണ്ടു നിറച്ചിരിക്കുകയാണ്. മലയാളികളുടെ പ്രതിഷേധത്തെ നേരിടാന്‍ ഫെയ്‌സ്ബുക്കില്‍ ചാനല്‍ റേറ്റിങ്ങിന്റെ സിസ്റ്റവും റിവ്യു ബട്ടണും ഓഫ് ചെയ്തിരിക്കുകയാണ് നിലവില്‍  റിപ്പബ്ലിക് ടിവി.

Top