ചില വില കുറഞ്ഞ മനസുകള്‍ മലയാളികള്‍ക്കെതിരെ അപമാനകരമായ ആക്രമണങ്ങള്‍ നടത്തുകയാണ് ;അര്‍ണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനമവുമായി ശശി തരൂർ. മലയാളി ആയതില്‍ അഭിമാനിക്കുന്നു

തിരു:കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച ചര്‍ച്ചയ്‌ക്കിടെ മലയാളികളെ അധിക്ഷേപിച്ച റിപ്പബ്ളിക് ടി.വിയുടെ മാനേജിംഗ് ഡയറക്‌ടറും മാദ്ധ്യമ പ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനമവുമായി കോണ്‍ഗ്രസ് നേതാവും എം.പിമായ ശശി തരൂര്‍.നാണമില്ലാത്തവരെന്ന് മലയാളികളെ വിളിച്ച അര്‍ണബിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് ശശി തരൂരും അദ്ദേഹത്തിനെതിരെ രംഗത്തുവരുന്നത്. ഇതിന് മുമ്പും അര്‍ണബിനെതിരെ ശശി തരൂര്‍ രംഗത്തുവന്നിരുന്നു.

ചില വില കുറഞ്ഞ മനസുകളാണ് മലയാളികള്‍ക്കെതിരെ അപമാനകരമായ പ്രസ്താവനകള്‍ നടത്തുന്നത്, നമുക്ക് വേണ്ടി നമ്മൊളന്നായി നിലകൊള്ളേണ്ട സമയമിതാണെന്നും നമ്മള്‍ എന്തുകൊണ്ട് അഭിമാനമുള്ള മലയാളിയായെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും തരൂര്‍ പങ്കുവെക്കുന്നു. മലയാളിയായതില്‍ അഭിമാനിക്കുന്നു എന്ന് ഹാഷ്ടാഗോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ് അവസാനിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്മള്‍ എന്തുകൊണ്ട് അഭിമാനമുള്ള മലയാളികളായെന്ന് ചിന്തിക്കേണ്ട സമയം”- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.tharoor3

ദുരിത മുഖത്ത് മലയാളി കാണിച്ച പ്രതിബദ്ധതയില്‍ അഭിമാനിക്കുന്നു. പുതിയ ആശയങ്ങളേയും വിശ്വാസങ്ങളേയും രണ്ട് കെെയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികള്‍. മതസൗഹാര്‍ദ്ദത്തിന്റെ ചരിത്രമാണ് കേരളത്തിലത്. കേരളത്തില്‍ രൂപം കൊണ്ട സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലും ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്ബി സ്വാമി തുടങ്ങിയ സാംസ്‌കാരിക നായകരിലും അഭിമാനിക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

കേരളത്തെ സഹായിക്കാന്‍ യു.എ.ഇ പ്രഖ്യാപിച്ചെന്ന് പറയുന്ന 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടെ ഇന്ത്യയിലെ ഏറ്റവും നാണം കെട്ട ജനത എന്ന് കേരളീയരെ അര്‍ണാബ് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇതില്‍ പ്രതിഷേധിച്ച്‌ മലയാളികള്‍ റിപ്പബ്ളിക് ടി.വിയുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന പോസ്റ്റുകള്‍ക്ക് താഴെ കമന്റുകള്‍ ഇടുകയാണ്.

അര്‍ണബിനെതിരെയും റിപബ്ലിക്ക് ടിവിക്കെതിരെയും ശശിതരൂരിന്റെ നേരത്തെയുള്ള വിമര്‍ശം ശ്രദ്ധേയമായിരുന്നു. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി തരൂരിനെ നിരന്തരം വേട്ടയാടിയിരുന്നു. തരൂരിന്റെ ഏറെ ചര്‍ച്ചയായ ഫരാഗോ ട്വീറ്റ് ഇതുമായി ബന്ധപ്പെട്ടായിരുന്നു. അര്‍ണബിനെതിരെ ഇതും ചിലരിപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ട്. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നാണംകെട്ട ജനതയാണ് മലയാളികളെന്നായിരുന്നു റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശം.

റിപബ്ലിക് ടിവിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ മലയാളികളുടെ പ്രതിഷേധം നിറയുകയാണ്. റിപബ്ലിക് ടിവിയില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് അര്‍ണബ് മലയാളികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയത്. പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തിനുള്ള യു.എ.ഇയുടെ സഹായ വാഗ്ദാനം സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു പരാമര്‍ശം. മലയാളികള്‍ നുണ പ്രചരിപ്പിക്കുകയാണ്. സ്വന്തം രാജ്യത്തെ അപമാനിക്കുന്നതില്‍ അവര്‍ക്ക് പണം ലഭിക്കുന്നുണ്ടോ? രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും അര്‍ണബ് ചര്‍ച്ചക്കിടെ ആരോപിച്ചു.

Top