ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റാണെന്ന് കൊടിക്കുന്നിൽ സുരേഷ്..

കൊച്ചി:കോൺഗ്രസിൽ തമ്മിലടി രൂക്ഷമാവുകയാണ് . തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്ത് . ശശി തരൂർ എടുത്തു ചാട്ടം കാണിക്കുന്നുവെന്നും അദ്ദേഹത്തിന് രാഷ്ട്രീയമായി പക്വതയില്ലെന്നും കൊടിക്കുന്നിൽ പരിഹസിച്ചു. ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റാണെന്ന് കൊടിക്കുന്നിൽ സുരേഷ് പരിഹസിച്ചു.

തരൂർ എടുത്തു ചാട്ടം കാണിക്കുകയാണ്. വിശ്വപൗരനായതിനാൽ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിന്. ശശി തരൂർ പാർട്ടിയുടെ അതിർവരമ്പുകളിൽനിന്ന് പ്രവർത്തിക്കുന്നില്ല. ശശി തരൂർ രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ പക്വത കാണിക്കുന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ് ആഞ്ഞടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ കോൺഗ്രസിൽ മുഴുവൻ സമയ നേതൃത്വം ആവശ്യപ്പെട്ടുള്ള കത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു പ്രശ്‌നങ്ങൾ പാർട്ടിയ്ക്ക് അകത്ത് ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു കഴിഞ്ഞതിനാൽ, പാർട്ടി നന്മക്കായി ഒന്നിച്ച് പ്രവർത്തിക്കാമെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.

Top