തരൂരിന് ഇംഗ്ലീഷില്‍ പണികിട്ടി..തെറ്റ് സമ്മതിച്ച് തരൂര്‍. ലളിതമായ വാക്കില്‍ അക്ഷരത്തെറ്റ്. പരിഹാസവുമായി ട്രോളന്‍മാരും എതിരാളികളും

കൊച്ചി: അടിതെറ്റിയാൽ ആനയും വീഴും എന്നപോലെ ഇംഗ്ലീഷില്‍ അഗാതമായ പാണ്ഡിത്യമുള്ള ശശി തരൂരിനും തെറ്റി.!.. ഒരു ഇംഗ്ലീഷ് വാക്കിന്റെ സ്‌പെല്ലിങ് തെറ്റിച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ് .യുഎഇയിലെ ഒരു പാരിപാടിയില്‍ സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയത് കുറിപ്പിലാണ് അക്ഷരത്തെറ്റ് കടന്നു കൂടിയത്. ‘Innovation’ എന്നവാക്കിന് പകരം ‘Innivation’ എന്ന് തെറ്റായിട്ടാണ് തരൂര്‍ എഴുതിയിരിക്കുന്നത്. തരൂരില്‍ നിന്ന് ഇത്തരത്തില്‍ ഒരു തെറ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല.tharoor spelling

ഇതിനോടകം തന്നെ നിരവധി പേരാണ് ട്വീറ്റിലെ അക്ഷരതെറ്റ് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്. ട്രോളന്‍മാരും ഈ സംഭവം ആഘോഷമാക്കിയിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് ചിലര്‍ തരൂരിനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു.tharoor spelling 2

ചിലപ്പോള്‍ ഇങ്ങനെയൊരു വാക്ക് ഇംഗ്ലീഷില്‍ ഉണ്ടായിരിക്കുമെന്നും അതല്ല തരൂര്‍ തന്നെ സംഭാവന ചെയ്ത പുതിയ വ്യാഖ്യാനമായിരിക്കും ഇതെന്നാണ് ചിലരുടെ വ്യാഖ്യാനം. അതേ സമയം തനിക്ക് സംഭവിച്ച് തെറ്റ് സമ്മതിച്ച് തരൂര്‍ പിന്നീട് രംഗത്ത് വരികയും ചെയ്തു

Top