സുനന്ദ പുഷ്​കറിന്‍റെ മരണം ,തരൂർ കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കും.

ന്യൂഡൽഹി: സുനന്ദ പുഷ്‌കർ മരിച്ച കേസിൽ ഭർത്താവ്​ ശശി തരൂർ കുറ്റവിമുക്​തനാകുമോ അതോ വിചാരണ നേരിടണമോയെന്ന് ഡൽഹി റോസ്അവന്യൂ കോടതി ഇന്ന്​ വിധി പറയും. തരൂരിനെതിരെ ഐ.പി.സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ഡൽഹി പൊലീസ്​ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.മുൻ കേന്ദ്രമന്ത്രി കൂടിയായ തരൂർ ഇപ്പോൾ ജാമ്യത്തിലാണുള്ളത്​.കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കും. എന്നാൽ, മരണകാരണം പോലും കണ്ടെത്താന്‍ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെടുന്നു.

ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ്​ സുനന്ദ പുഷ്​കറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്​. വിഷം ഉള്ളില്‍ ചെന്ന്​ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു. മരണകാരണമല്ലെങ്കിലും സുനന്ദ പുഷ്​കറിന്റെ​ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നുവെന്ന്​ പോസ്​റ്റ്​​മോര്‍ട്ടത്തില്‍ വ്യക്​തമായിരുന്നു. തുടര്‍ന്നാണ്​ ​സുനന്ദയുടെ മരണത്തില്‍ കൊലപാതക കേസ്​ രജിസ്​റ്റര്‍ ചെയ്​ത്​ ഡല്‍ഹി പൊലീസ്​ അന്വേഷണം ആരംഭിച്ചത്​.

സുനന്ദ പുഷ്​കര്‍ കേസ്​ രാജ്യത്ത്​ രാഷ്​ട്രീയ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്​. കൊലപാതകത്തില്‍ ശശി തരൂരിന്​ പങ്കുണ്ടെന്ന ആരോപണം ബി.ജെ.പി ഉയര്‍ത്തിയിരുന്നു. സുബ്രഹ്​മണ്യന്‍ സ്വാമി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ കേസില്‍ ഇടപെട്ടിരുന്നു.ഏകദേശം 3,000 പേജുകളുള്ള കുറ്റപത്രത്തില്‍ ശശി തരൂര്‍ മാത്രമാണ് കുറ്റാരോപിതന്‍. അതുകൂടാതെ, വേലക്കാരന്‍ നാരായണ്‍ സിംഗ് മുഖ്യ ദൃക്സാക്ഷിയുമാണ്‌.

10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306 (പ്രേരണക്കുറ്റം), (ഗാര്‍ഹിക പീഡനം) വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. സുനന്ദ മരണത്തിന് മുന്‍പ് തരൂരിന് ഇമെയിലില്‍ അയച്ച കവിതയില്‍ ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്. സുനന്ദയുടെ മരണം കൊലപാതകമല്ല, ആത്മഹത്യയാണെന്നും പാട്യാല കോടതിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട്‌ ധര്‍മ്മേന്ദര്‍ സിംഗിന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

Top