പ്രളയദുരന്തത്തിൽ രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണം വേണം- ശശി തരൂര്‍

തിരുവനന്തപുരം : പ്രളയദുരന്തത്തിൽ രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണം വേണം ശശി തരൂര്‍.അണക്കെട്ട് തുറന്നിട്ടതടക്കം വീഴ്ച്ചകള്‍ പരിശോധിക്കാന്‍ പ്രളയ ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പോര എന്നും തരൂർ ആവശ്യപ്പെട്ടു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ രാമത്തു വന്നത് വിഷയം അന്താരാഷ്‌ട്ര ശ്രദ്ധയിലേക്ക് എത്തും .വിദേശസഹായം സ്വീകരിക്കുന്നതു കേന്ദ്രസര്‍ക്കാര്‍ അഭിമാന പ്രശ്നമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന് അര്‍ഹമായതു കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് മുന്‍ അനുഭവങ്ങള്‍വെച്ച് പ്രതീക്ഷയില്ല. ഇന്ത്യ സ്വീകരിക്കുമെങ്കില്‍ യുഎന്‍ സഹായം പ്രഖ്യാപിക്കും. വിദേശസഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അഭിമാന പ്രശ്‌നമാക്കേണ്ടതില്ല. കേരളത്തിന് അര്‍ഹമായത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് മുന്‍ അനുഭവങ്ങള്‍വെച്ച് പ്രതീക്ഷയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐക്യരാഷ്ട്രസഭയും മറ്റ് രാജ്യാന്തര ഏജന്‍സികളും കേരളത്തെ സഹായിക്കാമെന്ന് നേരിട്ട് ഉറപ്പുനല്‍കിയിട്ടുണ്ട്. ജനീവ സന്ദര്‍ശനം പൊതുപണം ഉപയോഗിച്ചായിരുന്നില്ല.യുഎഇ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നം കാണേണ്ടതില്ല. അണക്കെട്ട് തുറന്നിട്ടതടക്കം വീഴ്ച്ചകള്‍ പരിശോധിക്കാന്‍ രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്നും തരൂര്‍ പറഞ്ഞു..യുഎഇ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നം കാണേണ്ടതില്ല. മുൻ യുഎൻ ഉദ്യോഗസ്ഥൻ കൂടിയായ തരൂറിന്റെ ഈ ആവശ്യം രാജ്യാന്തര മീഡിയ ചർച്ച ചെയ്യുകയും രാജ്യാന്തര തരത്തിൽ കേരളത്തിലെ അണക്കെട്ടു മാനേജ്‌മെന്റ് സംശയത്തിന്റെ നിഴലിലുമാകും .മഴക്കെടുതിയിൽ കൊല്ലപ്പെട്ടവരുടെ ജീവഹാനിക്ക് സർക്കാരും പ്രതിസ്ഥാനത്തേക്ക് ഉയരാനും സാധ്യതയുണ്ട് .

Top