കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിയുടെ താമര വിരിയുമെന്ന് പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍. കള്ളവോട്ട് നടന്നുവെന്ന കെ സുരേന്ദ്രന്റെ പരാതിയില്‍ ഹൈക്കോടതി തെളിവെടുപ്പ് തുടങ്ങിയതോടെയാണ് മഞ്ചേശ്വരത്ത് വിജയകൊടിപാറിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നത്.
അതേസമയം കള്ളവോട്ട് ചെയ്തുവെന്നാരോപിക്കുന്ന മേല്‍വിലാസത്തില്‍ പോലീസ് സംരക്ഷണയിലായിരിക്കും സമന്‍സ് കൈമാറുക.
സമന്‍സ് നല്‍കാനാവാത്തതിനാല്‍ കേസില്‍ തീരുമാനം നീളുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് സംരക്ഷണത്തില്‍ സമന്‍സ് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
അതിനിടെ സുരേന്ദ്രന്റെ ആരോപണത്തെ ശരിവെച്ച് അസിസ്റ്റന്റെ സോളിസിറ്റര്‍ ജനറലും റിപ്പോര്‍ട്ട് നല്‍കിയട്ടുണ്ട്. തെരെഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നു എന്ന് കെ സുരേന്ദ്രന്റെ ഇലക്ഷന്‍ പെറ്റീഷനില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന 197 പേരുകളില്‍ 26 വോട്ടര്‍മാരുടെ വിവരങ്ങള്‍ ഹൈക്കോടതിക്ക് കൈമാറി.
26 വോട്ടര്‍മാരുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങളില്‍ 20 പേരും തിരെഞ്ഞെടുപ്പ് നടന്ന 2016 മെയ് 16 ന് കേരളത്തില്‍ ഇല്ലായിരുന്നു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 89 വോട്ടിനായിരുന്നു സുരേന്ദ്രന്റെ തോല്‍വി. അതായത് വോട്ടുകളിലെ കൃത്രിമം കോടതിക്ക് ബോധ്യപ്പെട്ടാല്‍ കേസില്‍ നടപടിയുണ്ടാകും.
അബ്ദുള്‍ റഹ്മാന്‍ പിഎം, ഷെരീഫ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഹനീഫ്, മുഹമ്മദ് നൗഷാദ്, മുഹമ്മദ് നിഷാഫ് പി, അബ്ദുള്‍ ജബിര്‍ പിഎ, അബ്ദുള്‍ നിസാം ബിഎം, ഖാദര്‍, അബ്ദുള്‍ ഖാദര്‍, സിദ്ദീഖ് കെ, ഷംസീര്‍ കെ, ഹാലിദ് എം, അബ്ദുള്‍ അസീസ്, അബ്ദുള്‍ ബഷീര്‍, അബ്ദുള്‍ ഖാദര്‍, അബ്ദുള്ള, മുഹമ്മദ് അഷ്‌റഫ് യുഎം, മുഹമ്മദ് മുസ്തഫ, മുഹമ്മദ് അഷ്‌റഫ് പിഎ, എന്നിവരാണ് തിരെഞ്ഞെടുപ്പ് നടന്ന ദിവസം കേരളത്തില്‍ ഇല്ലായിരുന്നു എന്നാണ് പാസ്‌പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നത്. പക്ഷെ ഇവരുടെ പേരില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉടനെ ലഭിക്കുമെന്നാണ് സൂചന.
ബാക്കിയുള്ളവരുടെ വിവരങ്ങളും കൂടി കിട്ടിയാല്‍ കോടതിക്ക് അന്തിമ നിരീക്ഷണത്തിലേക്ക് എത്താം. അങ്ങനെ വന്നാല്‍ സമന്‍സ് കൈപ്പറ്റാന്‍ ആളില്ലെങ്കില്‍ പോലും പ്രശ്നമാകില്ല. ഈ സാഹചര്യത്തില്‍ എത്രയും വേഗം പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കാനാണ് നീക്കം. ഇതോടെ ലീഗിന്റെ പ്രതിരോധമെല്ലാം പാളിയ നിലയിലാണ്.
മരിച്ച നാലുപേരുടെ പേരില്‍ വോട്ട് രേഖപ്പെടുത്തിയാതായും ഇലക്ഷന്‍ പെറ്റീഷനില്‍ സുരേന്ദ്രന്‍ പറയുന്നുണ്ട്. ഇതില്‍ ഒരാളുടെ മരണ സര്‍ട്ടിഫിക്കറ്റ് നേരത്തെ ഹാജരാക്കിയിരുന്നു. ആകെ 259 പേര്‍ക്കാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സമന്‍സ് ആയച്ചത്. എന്നാല്‍ രണ്ട് ദിവസമായി നടന്ന വിസ്താരത്തിനിടെ 21 പേര്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ മൂന്നുപേര്‍ മാത്രമാണ് ഹാജരായത്. ഒരാള്‍ ഗര്‍ഭിണി ആയതിനാല്‍ യാത്ര ചെയ്യുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി. ഇന്നലെ ഹാജരാകേണ്ട അഞ്ച് പേര്‍ക്ക് ഇനിയും സമന്‍സ് കൈമാറാന്‍ കോടതി നിയമിച്ച ആമിന് സാധിച്ചിട്ടില്ല. ജീവന് ഭീഷണി ഉള്ളതിനാല്‍ കൈമറാാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.