കാമുകന് ഒപ്പം ജീവിക്കാൻ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി,മകളെ വിഷം കൊടുത്തു കൊന്നു.പ്രതികളായ വസീമും ലിജിയും മുംബൈയില്‍ വിഷം കഴിച്ചനിലയില്‍

കൊച്ചി : കാമുകന് ഒപ്പം ജീവിക്കാൻ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തുകയും ഒളിവിൽ പോയ ശേഷം കൂടെയുണ്ടായിരുന്ന 2 വയസ്സുള്ള മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയും ചെയ്ത പ്രതികളായ വസീമും ലിജിയും മുംബൈയില്‍ വിഷം കഴിച്ചനിലയില്‍ കണ്ടെത്തി.ഇടുക്കി ജില്ലയിലെ ശാന്തമ്പാറ കഴുതക്കുളം മേട്ടില്‍ ഫാം ഹൗസ്‌ ജീവനക്കാരന്‍ റിജോഷ്‌ വധക്കേസിലെ പ്രതി ഭാര്യ ലിജിയേയും ഫാം ഹൗസ്‌ മാനേജര്‍ വസീമിനേയും ആണ് മുംബൈയില്‍ വിഷം കഴിച്ച്‌ അത്യാസന്ന നിലയില്‍ നിലയില്‍ കണ്ടെത്തിയത് . പന്‍വേലിലെ സ്വകാര്യ ലോഡ്‌ജിലായിരുന്നു ഇവരെ കണ്ടെത്തിയത്‌. റിജോഷിന്റെ രണ്ടു വയസുകാരിയായ മകളെ വിഷം കൊടുത്തു കൊന്ന ശേഷമാണ്‌ ഇരുവരും വിഷം കഴിച്ചതെന്നു കരുതുന്നു.

ഇന്നലെ ഉച്ചയോടെയാണു രണ്ടു വയസുകാരി ജൊവാനയെ മരിച്ച നിലയിലും വസീമിനേയും ലിജിയേയും വിഷം കഴിച്ച നിലയിലും കണ്ടെത്തിയത്‌. ലോഡ്‌ജ്‌ മാനേജര്‍ വിവരം അറിയിച്ചതിന്റെ അടിസ്‌ഥാനത്തില്‍ പനവേല്‍ സെന്റര്‍ സ്‌റ്റേഷനിലെ പോലീെസത്തി ഇരുവരെയും സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി. മുറിക്കുള്ളില്‍നിന്നു ലഭിച്ച ഇവരുടെ ഇലക്‌ഷന്‍ തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന്‌ ഇടുക്കി സ്വദേശികളാണെന്നു മനസിലാക്കി കേരളാ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വസീം വീഡിയോ സന്ദേശമയയ്‌ക്കാന്‍ ഉപയോഗിച്ച വൈഫൈ മുംബൈയിലുള്ളതാണെന്ന്‌ മനസിലാക്കിയ അനേ്വഷണ സംഘം വെള്ളിയാഴ്‌ച ഇവിടെയെത്തിയിരുന്നു. അതുകൊണ്ടു തന്നെ വിവരം ലഭിച്ച ഉടന്‍ അവര്‍ സ്‌ഥലത്തെത്തി.എസ്‌.ഐമാരായ സജി എന്‍. പോള്‍, എം.ആര്‍. സതീഷ്‌, സി.പി.ഒ. സിനോജ്‌ ഏബ്രഹാം എന്നിവരാണ്‌ പന്‍വേലിലുള്ളത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുത്തടി മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജരുമായ വസീമും ചേർന്ന് കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ കണ്ടെത്തൽ. 11 വർഷം മുൻപ് പ്രണയിച്ച് വിവാഹം ചെയ്ത റിജോഷിന്റെയും ലിജിയുടെയും വീടുകൾ പുത്തടിയിൽ അടുത്തടുത്താണ്. ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാർ ആദ്യം എതിരായിരുന്നു എന്നാണു പറയപ്പെടുന്നത്. റിജോഷിന്റെ നിർബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടിൽ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വർഷം മുൻപാണ് ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്.

ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുൻപ് ലിജി ഫാമിലെ ഏലത്തോട്ടത്തിൽ ജോലിക്കു പോയി തുടങ്ങി. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നൽകിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാൻ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു. 4 വർഷം മുൻപ് ഫാമിൽ മാനേജരായി എത്തിയ വസീം വല്ലപ്പോഴും ആണ് ഇരിങ്ങാലക്കുടയിലെ വീട്ടിൽ പോയിരുന്നത്.

മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിലും വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല. ഒക്ടോബർ 31 ന് കാണാതായ റിജോഷ് പിറ്റേന്ന് വീട്ടിൽ എത്താത്തത് വീട്ടുകാരിൽ സംശയമുണ്ടാക്കിയതും ഇതുകൊണ്ടാണ്. റിജോഷിന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ മക്കൾക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും ഇല്ല .


ലത്തീൻ സഭയിലെ വൈദികനായ മൂത്ത സഹോദരൻ വിജോഷും ഇളയ സഹോദരൻ ജിജോഷും റിജോഷുമായി പിരിയാനാവാത്ത സ്നേഹ ബന്ധത്തിലായിരുന്നു. സഹോദരങ്ങളെ പോലെ തന്നെ അച്ഛൻ വിൻസെന്റിനും അമ്മ കൊച്ചുറാണിക്കും റിജോഷിന്റെയും കൊച്ചുമകൾ ജൊവാനയുടെയും വേർപാട് താങ്ങാവുന്നതിലധികമായി.

ജൊവാനയുടെ മൃതദേഹം ഇന്നു പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യും. കേസ്‌ അനേ്വഷണം വഴിതിരിച്ചു വിടാന്‍ ശ്രമിക്കുകയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്‌ത വസീമിന്റെ സഹോദരന്‍ ഫഹദിനെ (25) അറസ്‌റ്റ്‌ ചെയ്‌തിരുന്നു.നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ ഫഹദിനെ റിമാന്‍ഡ്‌ ചെയ്‌തു. റിജോഷിനെ കാണാതായ സംഭവത്തില്‍ പോലീസ്‌ അനേ്വഷണം ആരംഭിച്ചതോടെയാണു ലിജിയും വസീമും ഒളിവില്‍ പോയത്‌. മൂന്നാര്‍ ഡിവൈ.എസ്‌.പി: എം. രമേശ്‌ കുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: പയസ്‌ ജോര്‍ജ്‌, സി.ഐ മാരായ ടി.ആര്‍ പ്രദീപ്‌കുമാര്‍, എച്ച്‌. എല്‍ ഹണി, എസ്‌.ഐ: പി.ഡി. അനൂപ്‌മോന്‍ എന്നിവരാണ്‌ അനേ്വഷണ സംഘത്തിലെ മറ്റ്‌ അംഗങ്ങള്‍.

Top