റിജോഷ് വധം: ജീവനൊടുക്കാൻ ശ്രമിച്ച ഫാം ഹൗസ് മാനേജർ ഒന്നാംപ്രതിയുടെ നില ഗുരുതരം!!കാമുകി ലിജി റിമാൻഡിൽ

ഇടുക്കി:ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ മുല്ലൂർ റിജോഷി(31)നെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ മുംബൈയിൽ നിന്ന് ആയിരുന്നു കണ്ടെത്തിയിരുന്നത് . വിഷം കഴിച്ച് അവശ നിലയിലാണ് വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും കണ്ടെത്തിയിരുന്നത് .മുംബയിൽ പിടിയിലാകും എന്ന തിരിച്ചറിവിൽ ജീവനൊടുക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ഫാം ഹൗസ് മാനേജർ ‌ഇരിങ്ങാലക്കുട സ്വദേശി വസീ(32)മിന്റെ ആരോഗ്യനില വീണ്ടും വഷളായി.

ശ്വാസകോശത്തിലെ അണുബാധയെത്തുടർന്നാണ് 21 ദിവസമായി മുംബൈ ജെജെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വസീമിന്റെ നില വീണ്ടും ഗുരുതരമായത്.കേസിലെ രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയും ആയ ലിജി(29)യെ കഴിഞ്ഞ ചൊവ്വാഴ്ച പൻവേൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ ലോഡ്ജിൽ മകൾ ജൊവാന(2)യെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലാണു ലിജിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ലിജിയെ റിമാൻഡ് ചെയ്തു.ഇയാൾക്കൊപ്പം വിഷം കഴിച്ച റിജോഷിന്റെ ഭാര്യ ലിജി അപകട നില തരണം ചെയ്തിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിജോഷ് വധക്കേസിൽ ലിജിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഉടൻ തെളിവെടുപ്പിനു ശാന്തൻപാറ പുത്തടിയിൽ എത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മുംബൈയിലെ കോടതി റിമാൻഡ് ചെയ്ത ലിജിയെ ജയിലിൽ നിന്നു വിട്ടുകിട്ടുന്നതിനുള്ള അനുമതി കോടതിയിൽ നിന്നു വാങ്ങാൻ പൊലീസ് നടപടി ആരംഭിച്ചു. രണ്ടാഴ്ചയ്ക്കകം തെളിവെടുപ്പിന് എത്തിക്കാനാണു പൊലീസിന്റെ നീക്കം.കഴിഞ്ഞ 9ന് ആണ് വിഷം കഴിച്ച് അവശനിലയിലായ ലിജിയെയും കാമുകൻ വസീമിനെയും(32) പൻവേൽ പൊലീസ് മുംബൈ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റിജോഷിന്റെ ഇളയ മകൾ ജൊവാന വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ ആയിരുന്നു.

Top