
നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെ കുഴക്കുന്ന മൊഴി ആദ്യം നല്‍കിയത് ഗായിക റിമി ടോമിയോ? കോടതിയില്‍ സ്വന്തം അഭിഭാഷകനൊപ്പം എത്തി മൊഴി നല്‍കിയ റിമി ടോമി ദിലീപിന് അനുകൂലമായാണ് കോടതിയില്‍ നിലപാട് എടുത്തതെന്നാണ് സൂചന. സിനിമാ വൃത്തങ്ങളിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത്. പ്രോസിക്യൂഷന് അനുകൂലമായാണ് റിമി ടോമി മൊഴി നല്‍കിയതെന്നാണ് പൊതുവേ ഏവരും വിലയിരുത്തപ്പെട്ടത്. പ്രോസിക്യൂഷനും ഇതു സംബന്ധിച്ച നിലപാടുകളൊന്നും പുറത്തു പറഞ്ഞില്ല. ഇതിനിടെയാണ് ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷന്‍ സൂചനകള്‍ നല്‍കിയത്.