ആദ്യ പ്രണയം തുറന്നു പറഞ്ഞ് ഗായിക റിമിടോമി

കൊച്ചി: ആദ്യ പ്രണയം തുറന്നു പറഞ്ഞ് റിമിടോമി. കുടുംബ സദസ്സുകളക്ക് ടിവി പരിപാടികളില്‍ ഏറെ പ്രിയപ്പെട്ട ഒന്നാണ് ഒന്നും ഒന്നും മൂന്നും. ഗായികയും നടിയും അവതാരകയുമായ റിമി ടോമി നയിക്കുന്ന പരിപാടിയില്‍ ശ്രിനിഷ് അരവിന്ദ്, മനീഷ് കൃഷ്ണ, ഗൗരി കിഷന്‍ എന്നിവരായിരുന്നു കഴിഞ്ഞ വാരത്തില്‍ അതിഥികളായെത്തിയത്.പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ശ്രിനിഷും മനീഷും, 96 എന്ന പ്രണയ ചിത്രത്തിലെ കുട്ടി ജാനുവിനെ അവതരിപ്പിച്ച ഗൗരിയാണ് ഇവര്‍ക്കൊപ്പമെത്തിയത്.

കുശലാന്വേഷണവും രസകരമായ ടാസ്‌ക്കുകളുമൊക്കെയായാണ് പരിപാടി മുന്നേറിയത്. പാട്ടും നൃത്തവുമൊക്കെയായി മുന്നേറിയ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.പേളി മാണിയുമായുള്ള പ്രണയത്തെകുറിച്ച് ശ്രീനിഷ് ഈ പരിപാടിയില്‍ വാചാലനാവുമ്പോള്‍ തന്റെ ആദ്യ പ്രണയത്തെകുറിച്ച് റിമി ടോമിയും വെളിപ്പെടുത്തി. ഗേള്‍സ് സ്‌കൂളിലായിരുന്നു പഠിച്ചത്. സണ്‍ഡേ സ്‌കൂളില്‍ വെച്ചാണ് ബോയ്സിനെ കാണുന്നത്. തന്നെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നൊരു പയ്യനുണ്ടായിരുന്നു പാലായില്‍.

സ്‌കൂളില്‍ നിന്നും തിരിച്ചുവരുന്നതിനിടയില്‍ നേരെ നടന്ന് വരിക, തന്റെ പാട്ട് കേള്‍പ്പിക്കുക, സ്‌കൂളില്‍ ബ്ലഡ് ടെസ്റ്റ് നോക്കിയപ്പോള്‍ ഒരേ ഗ്രൂപ്പായിരുന്നു അപ്പോള്‍ പുള്ളി എല്ലാവര്‍ക്കും ചെലവൊക്കെ കൊടുത്തു. പിറന്നാള്‍ ദിനത്തില്‍ എല്ലാ വര്‍വും ടെഡി ബെയര്‍ അയയ്ക്കുക ഇതൊക്കെയായിരുന്നു പരിപാടി. ആരാടീ ഇതെന്ന് അന്ന് വീട്ടുകാര്‍ ചോദിക്കാറുണ്ടായിരുന്നുവെന്നും റിമി വ്യക്തമാക്കി.

Top