സി.പി.എം നേതാക്കളുടെ ഇണ്ടാസിനു ചെവികൊടുക്കാത്ത ഋഷിരാജ് സിംഗ് എന്ന സിംഹത്തിനെതിരെ നീങ്ങുന്ന ആഭ്യന്തരവകുപ്പ് അടുത്ത പണി ഇരന്നു വാങ്ങും എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.ഋഷിരാജ് സിംഗ് കട്ട കലിപ്പിൽ തന്നെയാണ് . പിണറായിയെയും ആഭ്യന്തരവകുപ്പിനെയും പൊളിച്ചടുക്കും. പിണറായിയുടെ ആഭ്യന്തരവകുപ്പ് പണി ഇരന്ന് വാങ്ങും എന്നുതന്നെയാണ് പുതിയ സംഭവ വികാസങ്ങൾ !കൊടിസുനി അടക്കമുള്ള തടവുകാരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നിർദേശം.
തടവുകാർ ആരെയൊക്കെ ഫോണിലൂടെ ബന്ധപ്പെട്ടെന്ന് കണ്ടെത്താനാണ് നീക്കം. അതിനിടെ വിയൂർ സെൻട്രൽ ജയിലിൽനിന്നും കൊടി സുനി ഖത്തറിലേക്ക് നിരന്തരം ഫോണിൽ വിളിച്ചതിന്റെ രേഖകൾ പുറത്തുവന്നു. കൊടി സുനി ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വ്യവസായി മജീദ് ഖത്തർ എംബസിക്കും മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും പരാതി നൽകിയിരുന്നു .
ജയിലുകളിൽ നിന്നും പിടിച്ചെടുക്കുന്ന മൊബൈൽ ഫോണുകളുടെ വിശദാംശങ്ങളും കോളുകളും സംബന്ധിച്ച് തുടർ പരിശോധന ഉണ്ടാകാറില്ല. ഇക്കാര്യം ഇനി അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജയിൽ മേധാവി ഋഷിരാജ് സിംഗ്. ഫോണുകൾ സംബന്ധിച്ചും കോളുകൾ സംബന്ധിച്ചും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ലോക്കൽ പൊലീസിനോട് ഋഷിരാജ് സിംഗ് നിർദ്ദേശിച്ചു. ടി പി കേസിലെ പ്രതി ഷാഫിയുടെ പക്കൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും കൊടി സുനിയുടെ പക്കൽ നിന്നും ഒരു ഫോണും പിടിച്ചെടുത്തിരുന്നു.