കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സുരക്ഷാവീഴ്ച.ടിപി വധക്കേസ് പ്രതികൾക്ക് മദ്യപാന സഹായം.പൊലീസുകാർക്ക് സസ്‌പെൻഷൻ.

കൊച്ചി: ടി.പി ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതി കൊടി സുനിയെ മാഹിയിലേക്ക് കൊണ്ടുപോയപ്പോൾ സുരക്ഷാവീഴ്ച.തിരുവനന്തപുരം എആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. എഎസ്‌ഐ ജോയിക്കുട്ടി, സിപിഒ മാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണൻ എന്നിവർക്കാണ് സസ്‌പെൻഷൻ.കൊടി സുനി പ്രതിയായ മറ്റ് കേസുകളുടെ വിചാരണക്കായി ദിവസങ്ങൾക്ക് മുമ്പ് കണ്ണൂർ കോടതിയിൽ കൊണ്ടുപോകുന്ന വഴിയാണ് സംഭവം. സുനിക്കും രണ്ട് കൂട്ടുപ്രതികൾക്കും പൊലീസുകാർ വഴിവിട്ട സഹായം ലഭ്യമാക്കിയെന്നാണ് കണ്ടെത്തൽ. സുനിയെ വീട്ടിൽ കൊണ്ടുപോയെന്നും ആക്ഷേപമുണ്ട്.കണ്ണൂർ സ്പെഷൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. കണ്ണൂർ കോടതിയിൽ മറ്റു ചില കേസുകൾക്കായി കൊണ്ടു പോകുന്ന വഴിയാണു സുനിക്കും മറ്റു 2 കൂട്ടു പ്രതികൾക്കും എസ്കോർട്ട് ഡ്യൂട്ടിക്കു പോയ പൊലീസ് വഴിവിട്ടു സഹായം നൽകിയത്.

തിരുവനന്തപുരത്തുനിന്നുതന്നെ ഇവരെ സ്വീകരിച്ചു കൂട്ടികൊണ്ടു പോകാൻ കണ്ണൂരിൽനിന്നു കൂട്ടാളിയെത്തിയിരുന്നു. അപ്പോഴേ പ്രതികൾ മദ്യപിച്ചിരുന്നു. ആലപ്പുഴ, തൃശൂർ എന്നിങ്ങനെ പല റെയിൽവേ സ്റ്റേഷനിലും ഇവർക്ക് ആവശ്യത്തിനു മദ്യവും ഭക്ഷണവും ലഭിച്ചു. ട്രെയിനിലെ ശുചിമുറിയിലിരുന്നായിരുന്നു സേവ. ചില സ്റ്റേഷനിൽ എസി വിശ്രമ കേന്ദ്രത്തിലും പ്രതികൾ കയറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടെ പോയ പൊലീസുകാർക്കും പ്രതികൾ ഭക്ഷണം നൽകി. എന്നാൽ പ്രതികളെ വിലങ്ങ് അണിയിക്കാനോ ഒപ്പം ഇരുന്നു സഞ്ചരിക്കാനോ പൊലീസിനെ അനുവദിച്ചില്ല. സാധാരണ യാത്രക്കാർ എന്ന പോലെയായിരുന്നു ഇവരുടെ സഞ്ചാരം. പൊലീസുകാർ ദൂരെ മാറി ഇരിക്കണം. മടക്കയാത്രയും ഇങ്ങനെ തന്നെ. ഇതു സ്ഥിരം ഏർപ്പാടാണെന്നും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി. പ്രതികളെ സസ്പെൻഡ് ചെയ്ത കാര്യം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ സ്ഥിരീകരിച്ചു. മുൻപു മറ്റൊരു യാത്രയിൽ പ്രതികളുടെ ഇത്തരം നടപടിയെ ചോദ്യം ചെയ്ത ഹെഡ് കോൺസ്റ്റബിളിനെ കണ്ണൂരിലെത്തിയപ്പോൾ സഹ പൊലീസുകാർക്കു മുൻപിൽവച്ച് അസഭ്യം പറയുകയും കയ്യേറ്റത്തിനു മുതിരുകയും ചെയ്തിരുന്നു.

Top