ടി.പി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ ലഹരി വില്‍പ്പനയും ഉപയോഗവും; ജില്ലാ സൂപ്രണ്ടിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ ലഹരി വില്‍പന നടത്തുന്നുണ്ടെന്നും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. കൊടി സുനിയും കിര്‍മാണി മനോജും ലഹരി വില്‍പനയുടെ കണ്ണികളാണെന്നും കൊടി സുനി ജയിലില്‍ നിരന്തരം അച്ചടക്കലംഘനം കാട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊടി സുനിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുതന്നെ മാറ്റണമെന്ന് കാണിച്ച് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി മൂന്നില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ അഞ്ചാം തീയതിയാണ് ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കൊടി സുനിയും കിര്‍മാണി മനോജും ജയിലില്‍ ലഹരി വില്‍ക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുവെന്നും ഇവര്‍ ജയില്‍ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നും ജയിലില്‍ അച്ചടക്കലംഘനം കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂലായില്‍ കൊടിസുനിക്ക് പരോള്‍ അനുവദിച്ചപ്പോള്‍ വയനാട്ടില്‍ നില്‍ക്കണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും അത് ലംഘിച്ച് ഇയാള്‍ പല സ്ഥലങ്ങളിലും പോയെന്നും ഇത് വ്യക്തമായതോടെ പരോള്‍ റദ്ദാക്കി അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുവന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണയ്ക്കുവേണ്ടി തലശ്ശേരിയില്‍ കൊണ്ടുവന്ന സമയത്ത് പോലീസുകാരെ സാക്ഷിയാക്കി മദ്യപിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂമാഹി കൊലക്കേസ് വിചാരണക്കായി കണ്ണൂര്‍ ജയിലിലേക്ക് മാറ്റിയശേഷം പ്രതികള്‍ ജയിലില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും ഇവരെ തവനൂരിലേക്ക് മാറ്റണമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

 

Top