ജയിൽ ഭരിക്കുന്നത് കോടി സുനിയും കോടാലി ശ്രീധരന്റെ കൂട്ടാളിയും!!.സുനി ജയിലിലാണെങ്കിലും കോടികളുടെ സമ്പാദ്യം.ഞെട്ടിക്കുന്ന റിപ്പോർട്ട്.കേരളത്തിന് ഇത് അപമാനം.

കൊച്ചി:കേരളത്തിലെ ജയിൽ ഭരിക്കുന്നത് ജയിൽ ഭരിക്കുന്നത് കോടി സുനിയും കോടാലി ശ്രീധരന്റെ കൂട്ടാളിയായ ക്രിമിനലും .കേരളത്തിൽ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി ഇത് വല്ലതും അറിയുന്നുണ്ടോ .കേരളം നമ്പർ വൺ എന്ന് വിളിച്ച് വീമ്പു പറയുമ്പോൾ നാണക്കേട് നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത് . വിയ്യൂർ സെൻട്രൽ ജയിലിൽ പുതിയ സഖ്യങ്ങൾ എന്നാണു പുതിയ റിപ്പോർട്ട് .ടിപി കേസ് കുറ്റവാളി കൊടി സുനിയും ഹവാല കൊള്ളസംഘത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയും കൊലക്കേസിലെ മുഖ്യപ്രതിയുമായ റഷീദിനൊപ്പം പുതിയ സഖ്യം .ഇവർ ചേർന്നാണത്രെ ജയിൽ ഭരിക്കുന്നത് . റഷീദും സുനിയും ചേർന്ന അധികാര കേന്ദ്രം ആണ് സെൻട്രൽ ജയിൽ ‘ഭരിക്കുന്നു’ .ഇങ്ങനെയുള്ള ഞെട്ടിക്കുന്ന നാണം കെടുത്തുന്ന വാർത്തയാണ് മലയാളത്തിലെ പ്രമുഖ പത്രം റിപ്പോർട്ട് ചെയ്യുന്നത് .തെറ്റാണോ ഈ വാർത്ത ? എങ്കിൽ പിണറായി കേസ് എടുക്കണം.

കഴിഞ്ഞ വർഷം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയ സുനിയെ ഒന്നരമാസം മുൻപാണ് വിയ്യൂർ ജയിലിലെത്തിയത്. ടിപി കേസിലെ മറ്റൊരു കുറ്റവാളി മുഹമ്മദ് ഷാഫി ആയിരുന്നു അതുവരെ വിയ്യൂരിലെ നായകൻ എന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു . പലവട്ടം ജയിലിൽ ഫോൺ ഉപയോഗത്തിനു പിടിയിലായിട്ടും ജയിലിൽ സൂപ്രണ്ടിന്റെ ഓഫിസിലെ സഹായിയായി ജോലി ചെയ്യുകയായിരുന്നു ഷാഫി എന്നുമാണ് റിപ്പോർട്ട് . സുനിയുടെ വരവിനു മുൻപായി ഷാഫിയെ കണ്ണൂർ ജയിലിലേക്കു മാട്ടുകയായിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകക്കേസിലെ കുറ്റവാളിയും ക്വട്ടേഷൻ നേതാവുമായ റഷീദ് ജയിലിനുള്ളിലെ നേതൃസ്ഥാനത്തേക്ക് ഉയർന്നു . കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ 2 ആഴ്ച മുൻപ് ഒരു തടവുകാരന്റെ പല്ല് റഷീദ് അടിച്ചുകൊഴിച്ചിരുന്നു. കൊടി സുനി എത്തിയതോടെ റഷീദുമായി ചേർന്ന് പുതിയ സഖ്യം രൂപപ്പെട്ടു. ടിപി കേസിലെ കുറ്റവാളികളായ കിർമാണി മനോജ്, എം.സി. അനൂപ് എന്നിവരും വിയ്യൂരി‍ലാണെങ്കിലും ഇവർ പരോളിലാണ്.

ജയിലില്‍ കഴിയുന്ന കൊടി സുനിയുടെ സാമ്പാദ്യം കേട്ടാന്‍ ആരും ഞെട്ടും. കൊടി സുനി എന്ന സുനില്‍കുമാറിന്റെ വിലാസം ‘ചൊക്ലി ഷാരോണ്‍ വില്ല മീത്തലെചാലില്‍’ വീടായിരുന്നെങ്കില്‍ ഇന്ന് സുനിക്ക് ഒട്ടേറെ മേല്‍വിലാസങ്ങള്‍ ഉണ്ട് എന്നതും ഞെട്ടിക്കുന്ന വാർത്തയാണ് . പ്രധാനമായും തലശ്ശേരി പള്ളൂര്‍ നെടുമ്പ്രം മൂന്നങ്ങാടിയാണ് വിലാസം. നേരത്തേ ഇവിടെ ഉണ്ടായിരുന്ന ചെറിയ ഒറ്റനില വീട് കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വലിപ്പമേറിയ ഇരുനില വീടായി. ഈ വീടിന്റെ മുറ്റവും പറമ്പും കേന്ദ്രീകരിച്ച് ഒരു സ്ഥിരം ചീട്ടുകളി കേന്ദ്രവും സെറ്റാണ്. അവിടെ നടക്കുന്ന കളിയുടെ ഒരു വിഹിതം വാടകയായി ഈടാക്കുന്നതിന് പുറമേ വീടിന് സദാസമയം കാവല്‍ക്കാര്‍ കൂടിയായി മാറുകയാണ് ഈ കളിക്കാര്‍.

നെടുമ്പ്രത്തെ ഈ വീടിന് സമീപത്തായി അറുപത് ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഒരു ഇരുനില വീടും പറമ്പും അടുത്തിടെ സുനി ഇടപെട്ട് രജിസ്റ്റര്‍ ചെയ്തു. കൊല്ലം സ്വദേശിയായ ഒരു സുഹൃത്തിന്റെ പേരില്‍ വാങ്ങിയ ഈ വീട് 40 ലക്ഷം രൂപയ്ക്കാണ് കച്ചവടം ഉറപ്പിച്ചത്. രണ്ട് വീടുകള്‍ വാങ്ങിയതിന് പുറമേ, മേക്കുന്ന് പള്ളിക്കുനി മോന്താല്‍ ഭാഗത്ത് സുഹൃത്തിന്റെപേരില്‍ സുനി രണ്ടു വര്‍ഷത്തിനിടെ സ്ഥലവും വാങ്ങിയിട്ടുണ്ട്. പള്ളൂര്‍ തെരുക്ഷേത്രത്തിനടുത്ത് നേരത്തേ വാങ്ങിയ സ്ഥലം വില്‍പ്പനയ്ക്ക് വെക്കുകയും കുറ്റിയാട്ട് പറമ്പിലെ ഒരു പ്രമാണിയെക്കൊണ്ട് അത് വാങ്ങിപ്പിക്കാന്‍ സമ്മര്‍ദം നടക്കുന്നതായും വിവരമുണ്ട്. കഴിഞ്ഞദിവസം ഈ സംഘം സ്ഥലം വന്നുകണ്ട് തൃപ്തരാകാതെ മടങ്ങി എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം കൈവന്ന പരിവേഷം മുതലെടുത്താണ് കൊടിസുനി ജയിലില്‍ ഇരുന്ന് കള്ളക്കടത്ത് സ്വര്‍ണം പിടിച്ചുപറിച്ചും സ്വത്ത് തര്‍ക്കങ്ങളില്‍ ഇടനില നിന്നും സ്വന്തമായി സമ്പാദ്യം വര്‍ധിപ്പിച്ചതെന്നാണ് വിവരം. സുനി വലിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പുതന്നെ സുഹൃത്തായി ഒപ്പമുണ്ടായിരുന്ന ഒരു പള്ളൂര്‍ സ്വദേശിയുടെ പേരില്‍ പാറാലില്‍ ഒരു വര്‍ക്ക് ഷോപ്പും പള്ളൂരില്‍ ഒരു മണല്‍ കച്ചവട കേന്ദ്രവും ഒരു ഹോട്ടലും ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍നിന്ന് എത്തിക്കുന്ന മണലാണ് ഇവിടെ വില്‍പ്പന. ഇതിന് പുറമേ അടുത്ത ചില ബന്ധുക്കള്‍ മുഖേന നാട്ടില്‍ സ്വര്‍ണം വില്‍പ്പന നടത്താന്‍ ശ്രമിച്ചതായും വിവരമുണ്ട്.

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന്റെ പ്രവര്‍ത്തനം കൊടി സുനി സംഘത്തിന്റെ തണലിലെന്ന് സംഘാംഗങ്ങള്‍ പറയുന്ന ഫോണ്‍സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. കൊടി സുനി സംഘത്തെ പാര്‍ട്ടിസംഘം എന്നാണ് പരിചയപ്പെടുത്തുന്നത്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവെക്കും. തട്ടിയെടുക്കുന്നതിന് പൊട്ടിക്കുക എന്നാണ് കോഡ്. ഒരുഭാഗം പൊട്ടിക്കുന്നവര്‍ക്ക്, മറ്റൊരു ഭാഗം കടത്തുകാര്‍ക്ക്, മൂന്നാമത്തെ പങ്ക് പാര്‍ട്ടിക്ക് എന്നാണ് പരസ്പരം പറയുന്നത്.

ടി.പി. ചന്ദ്രശേഖരനെ കൊലചെയ്ത സംഘത്തിലെ പ്രധാനികളായ കൊടിസുനി, മുഹമ്മദ് ഷാഫി എന്നിവരാണ് സംഘത്തിന്റെയും നായകര്‍. ഇവരെയാണ് പാര്‍ട്ടി എന്ന് സംഭാഷണത്തില്‍ സൂചിപ്പിക്കുന്നത്. ഇവര്‍ റിക്രൂട്ടുചെയ്ത ജിജോ തില്ലങ്കേരി, രജീഷ് തില്ലങ്കേരി എന്നിവരുടെ പേരും ഉള്‍പ്പെടുന്ന സംഭാഷണത്തിലുണ്ട്. പിടിക്കപ്പെടാതിരിക്കാനാണ് പാര്‍ട്ടിക്ക് ഒരുപങ്ക് നീക്കിവെക്കുന്നതെന്നും എന്തെങ്കിലുംപ്രശ്‌നമുണ്ടായാല്‍ നമ്മുടെ പിള്ളേരാണെന്നുപറഞ്ഞ് കൊടി സുനി രക്ഷിക്കുമെന്നും സംഭാഷണത്തിലുണ്ട്.

കണ്ണൂര്‍ വിമാനത്താവളം വഴി ആര് സ്വര്‍ണം കടത്തിയാലും കൊടിസുനിയുടെ നേതൃത്വത്തിലുള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളുടെ കൈയിലെത്തുമെന്നതാണ് ഇപ്പോഴുള്ള അവസ്ഥ എന്നാണു റിപ്പോർട്ട് . കഴിഞ്ഞ മാര്‍ച്ചില്‍ ദുബായില്‍നിന്ന് നാദാപുരം തെരുവന്‍പറമ്പിലെ ഒരു ചെറുകിടസംഘം എത്തിക്കാന്‍ ശ്രമിച്ച 56 ലക്ഷം രൂപയുടെ സ്വര്‍ണം കാരിയറെ സ്വാധീനിച്ചാണ് കൊടിസുനിയുടെ സംഘം തട്ടിയെടുത്തത് എന്നും റിപ്പോർട്ടുകളുണ്ട് .കായക്കൊടി പഞ്ചായത്തിലെ കോവുക്കുന്നിലുള്ള ഒരാളായിരുന്നു കാരിയര്‍. അടുത്ത പ്രദേശത്തുകാരനാണല്ലോ എന്ന ധൈര്യത്തില്‍ സ്വര്‍ണം കൊടുത്തയച്ചെങ്കിലും അയാള്‍തന്നെ കൊടിസുനിയുടെ സംഘത്തിന് വിവരം ചോര്‍ത്തിക്കൊടുക്കുകയായിരുന്നു.

Top