ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി; 14 ലക്ഷം കവര്‍ന്നു; ബാങ്ക് കൊള്ളയടിച്ച് അഞ്ചംഗ സംഘം; പ്രതികള്‍ക്കായി വ്യാപക പരിശോധന

സൂറത്ത്: ഗുജറാത്തില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ളയടിച്ച് അഞ്ചംഗ സംഘം. ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി 14 ലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിക്കു ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സൂറത്ത് ശാഖയിലാണു അതിക്രമം റിപ്പോര്‍ട്ട് ചെയ്തത്.

രണ്ടു ബൈക്കുകളിലെത്തിയ അക്രമി സംഘം ഹെല്‍മറ്റ് ധരിച്ചുകൊണ്ടു തന്നെ ബാങ്കിലേക്കു പ്രവേശിക്കുകയായിരുന്നു. തൊട്ടുപിന്നാലെ തോക്കു ചൂണ്ടി ജീവനക്കാരെയും ബാങ്കിലെത്തിയ ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്നു ജീവനക്കാരോടു പണം തങ്ങളുടെ ബാഗുകളില്‍ വയ്ക്കാന്‍ അക്രമി സംഘം ആവശ്യപ്പെട്ടു. അഞ്ചംഗ സംഘം ബാങ്കിലെത്തുന്നതിന്റെയും പണവുമായി തിരികെ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്.

Top