രൂപയുടെ മൂല്യം വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ; ഇൗ വർഷം ഇതുവരെ നാല് രൂപയുടെ ഇടിവ്

മുംബൈ: യു.എസ്ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യത്തിൽ ഇടിവ്. രൂപയുടെ മൂല്യം 67 രൂപയിലേക്ക് താഴ്ന്നു. 26 പൈസയുടെ നഷ്ടത്തോടെ 67.12 രൂപയിലാണ് ഇന്നത്തെ വിനിമയം. 2017 ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. അമേരിക്കൻ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്നതും ഡോളർ കരുത്താർജിക്കുന്നതുമാണ് രൂപയുടെ വിലയിടിയാൻ കാരണം. രാജ്യാന്തര വിപണിയിൽ എണ്ണവില വർദ്ധിക്കുന്നത് നിമിത്തം ക്രൂഡോയിൽ വാങ്ങാൻ വൻതോതിൽ ഡോളർ ചെലവിടേണ്ടി വരുന്നതും രൂപയെ ദുർബലപ്പെടുത്തുന്നു. ഈ വർഷം മാത്രം നാല് രൂപയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്

Top