റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 റെഡിച്ച് എ.ബി.എസ് ; വില 1.52 ലക്ഷം

ന്യൂദല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 റെഡിച്ചിന്റെ എ.ബി.എസ് സംവിധാനമുള്ള പുതിയ മോഡല്‍ ഇന്ത്യയില്‍ . 1.52 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ അടിസ്ഥാന വില. എ.ബി.എസ് ഇല്ലാത്ത ക്ലാസിക്ക് റെഡിച്ചിന്റെ വില 1.47 ലക്ഷ്യം രൂപയായിരുന്നു.നിശ്ചിത സി.സിയില്‍ കൂടുതലുള്ള ബൈക്കുകള്‍ക്ക് എ.ബി.എസ് ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര മന്ത്ര ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡിന്റെ മിക്ക വാഹനങ്ങള്‍ക്കു എ.ബി.എസ് സൗകര്യം ഒരുക്കിയിരുന്നു.

റെഡിച്ച് റെഡ്, റെഡിച്ച് ഗ്രീന്‍, റെഡിച്ച് ബ്ലൂ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിലായിരിക്കും വാഹനം ഇന്ത്യന്‍ നിരത്തുകളിലെത്തുക. റോയല്‍ എന്‍ഫീല്‍ഡിന്റെ ജന്മ സ്ഥലമായ യു.കെയിലെ റെഡിച്ചിനോടുള്ള ആദരസൂചകമായിട്ടാണ് വാഹനത്തിന്റെ പേരും രൂപകല്‍പനയും എന്‍ഫീല്‍ഡ് നല്‍കിയിരിക്കുന്നത്.പഴമ തുളുമ്പുന്ന രണ്ടു ഹെല്‍മറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ഈയിടെ പുറത്തിറക്കിയിരുന്നു. ഐ.എസ്.ഐ, ഡി.ഒ.ടി സര്‍ട്ടിഫിക്കേഷനുകളോടെ എത്തുന്ന ഫുള്‍ ഫേസ് ഹെര്‍മറ്റുകള്‍ രണ്ടു രൂപകല്‍പനയില്‍ വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1901ല്‍ വ്യവസായവല്‍ക്കരണത്തിന് പേര് കേട്ട് റെഡിച്ചിലാണ് ആദ്യത്തെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറങ്ങുന്നത്. റെഡിച്ചില്‍ ആദ്യമായി നിര്‍മ്മിച്ച വാഹനങ്ങളുടെ അടിസ്ഥാന രൂപകല്‍ന എന്നും റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുത്തന്‍ ബൈക്കുകളില്‍ സൂക്ഷിച്ചിരുന്നു.അതേസമയം റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് മോഡലിനാണ് വിപണിയില്‍ ഏറ്റവുമധികം പ്രചാരം. ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ബുള്ളറ്റും ഇതുതന്നെ. 1,59,677 രൂപയാണ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയുടെ എക്സ്ഷോറൂം വില. മാറ്റ് നിറം, ഒപ്പം ടാന്‍ സീറ്റും ശ്രദ്ധയാകര്‍ഷിക്കും. മാറ്റം അനിവാര്യമെന്ന് വിപണി വിധിയെഴുതിയപ്പോള്‍ പുതിയ സ്വിംഗ്ആമും പിന്‍ ഡിസ്‌ക്ബ്രേക്കും ഗണ്‍മെറ്റല്‍ ഗ്രെയില്‍ ഇടംപിടിച്ചു.

ബുള്ളറ്റുകളുടെ ആധുനിക മുഖമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കുള്ള വിശേഷണം. ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ — കരുത്ത് 346 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍. പരമാവധി 4,000 rpm ല്‍ 28 Nm torque ഉം 5,250 rpm ല്‍ 19.8 bhp കരുത്തും എഞ്ചിന്‍ സൃഷ്ടിക്കും. ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡ്. ക്രൂയിസറെന്നന പേര് ക്ലാസിക് 350 -യ്ക്ക് ഉണ്ടെങ്കിലും പെര്‍ഫോര്‍മന്‍സല്ല ഗണ്‍മെറ്റല്‍ ഗ്രെയുടെ ലക്ഷ്യം. പരമാവധി വേഗത മണിക്കൂറില്‍ 130 കിലോമീറ്റര്‍. പൂജ്യത്തില്‍ നിന്നും അറുപതു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ ബൈക്കിന് അഞ്ചു സെക്കന്‍ഡുകള്‍ മതി.

വീല്‍ബേസ് 1,370 mm. 135 mm ഗ്രൗണ്ട് ക്ലിയറന്‍സിന്റെ അടിസ്ഥാനത്തില്‍ തരക്കേടില്ലാത്ത റൈഡിംഗ് മോഡല്‍ കാഴ്ചവെക്കും. അയ്യായിരം രൂപയാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഗണ്‍മെറ്റല്‍ ഗ്രെയ് ക്ലാസിക് 350 -യുടെ ബുക്കിംഗ് തുക. ബുക്ക് ചെയ്താല്‍ 75 ദിവസം കഴിഞ്ഞാകും മോഡൽ ലഭിക്കുക. ഡീലര്‍ഷിപ്പ് അടിസ്ഥാനത്തില്‍ കാത്തിരിപ്പു കാലാവധി കുറയാം, കൂടാം.

പരീക്ഷയില്‍ 37 കിലോമീറ്റര്‍ ഇന്ധനക്ഷമതയോടെയാണ് ഗണ്‍മെറ്റല്‍ ക്ലാസിക് 350 പാസായത്. ഇന്ധനശേഷി 13.5 ലിറ്റര്‍. ദീര്‍ഘദൂര റോഡ് യാത്രകള്‍ക്ക് ഇതു ധാരാളം. ഭാരം 192 കിലോയും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് (280/240 mm) ഒരുങ്ങുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 പതിപ്പാണ് ഗണ്‍മെറ്റല്‍ ഗ്രെയ്. 90/90 R19, 110/90 R18 എന്നിങ്ങനെയാണ് മുന്‍ പിന്‍ ടയറുകളുടെ അളവ്. തണ്ടര്‍ബേര്‍ഡില്‍ നിന്നും കടമെടുത്ത സ്വിങ്ങ്ആമാണ് ഗണ്‍മെറ്റല്‍ ക്ലാസിക് 350 -യില്‍. എബിഎസ് സ്ഥാപിക്കാന്‍ അനുയോജ്യമായ ഘടനയാണ് സ്വിങ്ങ്ആമിന്.

Top