രാജ്യത്തെ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ കെട്ടിക്കിടക്കുന്നത് പതിനയ്യായിരം കോടിയോളം രൂപ; അവകാശികള്‍ എത്താത്തത് കാരണം

ന്യൂഡല്‍ഹി: പോളിസി ഉടമകള്‍ തിരികെ വാങ്ങാത്തതിനാല്‍ രാജ്യത്തെ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ വന്‍ തുക കെട്ടിക്കിടക്കുന്നു. ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ) യുടെ റിപ്പോര്‍ട്ടിലാണ് 15167 കോടി രൂപ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നതായി പറയുന്നത്. പോളിസി ഉടമകളിലേക്കോ അവകാശികളിലേക്കോ എത്തേണ്ട തുക എത്രയും വേഗം അവര്‍ക്ക് കൈമാറണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചു.

രാജ്യത്തെ 23 ഇന്‍ഷ്വറന്‍സ് കമ്പനികളിലായാണ് കോടിക്കണക്കിന് രൂപ അവകാശവാദം ഉന്നയിക്കപ്പെടാതെ കെട്ടിക്കിടക്കുന്നത്. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ മാത്രം 10,509 കോടി രൂപയ്ക്കാണ് ഇനിയും അവകാശികള്‍ എത്താത്തതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ബാക്കി 4,657.45 കോടി രൂപ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലാണുള്ളത്. സ്വകാര്യ കമ്പനികളില്‍ ഏറ്റവും കൂടുതല്‍ തുക കെട്ടിക്കിടക്കുന്നത് ഐസിഐസിഐ പ്രുഡന്‍ഷ്യലിലാണ്. രണ്ടാം സ്ഥാനത്തുള്ളത് റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോളിസി ഉടമകള്‍ക്ക് തങ്ങളുടെ ഇത്തരത്തിലുള്ള തുക കമ്പനികളുടെ കൈവശമുണ്ടോയെന്ന് വെബ്സൈറ്റിലൂടെ കണ്ടെത്താന്‍ അവസരം ഒരുക്കണമെന്നും ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോളിസി നമ്പര്‍, പാന്‍ നമ്പര്‍, പേര്, ജനനത്തീയതി, ആധാര്‍ നമ്പര്‍ എന്നിവ വെബ്സൈറ്റില്‍ നല്‍കി വിവരങ്ങള്‍ കണ്ടെത്താന്‍ അവസരം ഒരുക്കണമെന്നാണ് നിര്‍ദ്ദേശം. അവകാശികളില്ലാതെ സൂക്ഷിച്ചിട്ടുള്ള തുകയുടെ വിശദാംശങ്ങള്‍ ഓരോ അര്‍ധവര്‍ഷത്തിലും കമ്പനികള്‍ വെബ്സൈറ്റില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Top