രാണ്ടായിരത്തിന്റെ കള്ളനോട്ടുമായി 500 രൂപയുടെ സാധനങ്ങള്‍ വാങ്ങിയ പതിമൂന്നുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍: ഇതിനിടെയാണ് ചില കബളിപ്പിക്കലുകാരും രംഗത്തുവന്നിരിക്കുന്നത്. 2000 രൂപയുടെ പുതിയ നോട്ട് കളര്‍ പ്രിന്റെടുത്തുകൊടുത്ത് കബളിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.

2,000 രൂപ നോട്ടിന്റെ കളര്‍ പ്രിന്റ് എടുത്ത് കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ 13 കാരിയെ വടക്കേക്കാട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മന്ദലാംകുന്നിലുള്ള കടയിലാണ് നോട്ട് പെണ്‍കുട്ടി ആദ്യം കൊടുത്തത്. അവിടെ നിന്ന് 500 രൂപയുടെ സാധങ്ങള്‍ വാങ്ങിച്ചു. കടയുടമ ബാക്കി 1500 രൂപ നല്‍കി. അതിനുശേഷം അടുത്തുള്ള കടയില്‍നിന്ന് നാനൂറ് രൂപയ്ക്ക് രണ്ട് മാക്സി എടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2,000 രൂപയുടെ നോട്ട് കൊടുത്തു. ചില്ലറയില്ലാത്തതിനാല്‍ ജീവനക്കാരി അടുത്തുള്ള ബേക്കറിയില്‍ നോട്ട് മാറാന്‍ കൊടുത്തു. നോട്ട് കണ്ട് സംശയം തോന്നിയ ബേക്കറിയുടമ പൊലീസില്‍ അറിയിക്കുകയായിരുന്നു. എസ്.ഐ. മോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നോട്ടുകള്‍ പരിശോധിച്ച് കുട്ടിയെ കസ്റ്റഡിയിലെടുത്തു.

പൊലീസ് ചോദ്യംചെയ്തപ്പോള്‍ പ്രദേശത്തുള്ള കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ പ്രിന്റ് എടുത്തുതന്ന് സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞുവിട്ടെന്നാണ് കുട്ടി ആദ്യം പറഞ്ഞത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ നിരപരാധിയാണെന്നു മനസ്സിലായി. പിന്നീട് ചോദ്യംചെയ്തപ്പോള്‍ വീട്ടിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നോട്ട് സ്‌കാന്‍ചെയ്ത് പ്രിന്റ് എടുത്തതാണെന്ന് കുട്ടി പറഞ്ഞു. വടക്കേക്കാട് പൊലീസ് ഇത് സ്ഥിരീകരിച്ചു.

Top