സംവരണനയം മാറ്റിയെഴുതണമെന്ന് ആര്‍.എസ്.എസ്;മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ബിജെപിയും കേന്ദ്രവും തള്ളി

ന്യൂഡല്‍ഹി:രാജ്യത്തു നിലവിലുള്ള സംവരണ നയങ്ങള്‍ പുനഃപരിശോധിക്കണമെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന കേന്ദ്രസം തള്ളി. രാജ്യത്ത് നിലനില്‍ക്കുന്ന സംവരണരീതി മാറ്റിയെഴുതണമെന്ന് ആര്‍.എസ്.എസ്. നിലവിലെ രീതി രാഷ്ട്രീയലാഭത്തിനാണ് ഉപയോഗിക്കുന്നതെന്നും ഇതു പൊളിച്ചെഴുതാന്‍ അരാഷ്ട്രീയസമിതിയെ നിയോഗിക്കണമെന്നുമാണ് സംഘടനാമേധാവി മോഹന്‍ ഭാഗവതാണ് ആവശ്യപ്പെട്ടത്. ആരാണ് യഥാര്‍ഥത്തില്‍ സംവരണത്തിന് അര്‍ഹരെന്നും എത്രകാലം അതു നല്‍കണമെന്നും സമിതി പഠിക്കണം. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി എല്ലാവര്‍ക്കും ക്ഷേമം എന്ന നയമാണ് വേണ്ടതെന്നും ഒരു വിഭാഗത്തിന്‍െറ ക്ഷേമം ഇല്ലാതാക്കിയല്ല മറ്റൊരു സംഘത്തെ പോഷിപ്പിക്കേണ്ടതെന്നും ആര്‍.എസ്.എസ് മുഖപത്രങ്ങളായ ഓര്‍ഗനൈസര്‍, പാഞ്ചജന്യ എന്നിവയില്‍വന്ന അഭിമുഖത്തില്‍ ഭാഗവത് വ്യക്തമാക്കുന്നു. ഗുജറാത്തില്‍ പട്ടേല്‍സമുദായം സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ച പശ്ചാത്തലത്തിലാണ് സംഘ് മേധാവിയുടെ അഭിപ്രായപ്രകടനം.

അതേസമയം നിലവിലുള്ള സംവരണ വ്യവസ്ഥ പുനഃപരിശോധിക്കണമെന്നുള്ള ആര്‍എസ്എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ബിജെപിയും കേന്ദ്രസര്‍ക്കാരും തള്ളി. മോഹന്‍ ഭഗവത് നിലവിലുള്ള സംവരണ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന പ്രസ്താവന നടത്തിയിട്ടില്ല എന്ന വിശദീകരണവുമായി ആര്‍എസ്എസ് നേതാവ് റാം മാധവും രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമൂഹിക പിന്നാക്കാവസ്ഥ മാനദണ്ഡമാക്കി ഇപ്പോള്‍ നടപ്പാക്കിവരുന്ന സംവരണം ഭരണഘടനാശില്‍പികള്‍ വിഭാവനം ചെയ്ത രീതിയിലല്ല എന്ന് മോഹന്‍ ഭഗവത് പറഞ്ഞു. അപ്രകാരം നടപ്പാക്കിയിരുന്നെങ്കില്‍ പ്രശ്നങ്ങളുണ്ടാകുമായിരുന്നില്ല. നടപ്പാക്കിയപ്പോള്‍ മുതല്‍ സംവരണത്തില്‍ രാഷ്ട്രീയം കലര്‍ന്നുവെന്നും ഭാഗവത് കുറ്റപ്പെടുത്തുന്നു.
അതേസമയം, സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിന് ജനം ശക്തമായ തിരിച്ചടി നല്‍കുമെന്ന് രാഷ്ട്രീയ ജനതാദള്‍ മേധാവി ലാലുപ്രസാദ് യാദവ് മുന്നറിയിപ്പ് നല്‍കി. ആര്‍.എസ്.എസും ബി.ജെ.പിയും കഴിവതുശ്രമിച്ചാലും രാജ്യത്തെ 80 ശതമാനം വരുന്ന ദലിത് പിന്നാക്കവിഭാഗങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Top