വാഷിങ്ടണ്‍: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി റഷ്യയും അമേരിക്കയും കൈക്കൊണ്ട വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടു.സിറിയയുമായി സഹകരിച്ച് അലപ്പോ നഗരത്തില്‍ വ്യോമാക്രമണം നടത്തിയതിനെത്തുടര്‍ന്ന് റഷ്യയുമായുള്ള ചര്‍ച്ച യുഎസ് നീട്ടിവെച്ചു. സിറിയയില്‍ ആണവായുധങ്ങള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ യുഎസ് മുന്‍പു തന്നെ പ്രതിഷേധിച്ചിരുന്നു. നയതന്ത്ര ചര്‍ച്ച യുഎസ് മാറ്റിവെച്ചത് ബന്ധം വീണ്ടും വഷളാക്കിയെന്ന് റിപ്പോര്‍ട്ട്.
കരാറില്‍ നിന്നും പിന്മാറാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ല. റഷ്യയും അവരുടെ സിറിയന്‍ മുന്നണിയും നിരന്തരം ജനവാസകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയാണെന്നും ജോണ്‍ ആരോപിച്ചു.
ഈ മാസം ആദ്യത്തോടെയാണ് സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ പിന്നാലെ കരാര്‍ ലംഘിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. കരാര്‍ പ്രകാരം സിറിയന്‍ സൈന്യം യുദ്ധം അവസാനിപ്പിക്കണമെന്നും പകരം പ്രത്യേക ദൗത്യസേന തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ രംഗത്തിറങ്ങുമെന്നും നിബന്ധനയുണ്ടായിരുന്നു. അതേസമയം. ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ 2011 മാര്‍ച്ചിനുശേഷം മൂന്നുലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്
സിറിയയിലെ വ്യോമാക്രമണത്തില്‍ നിന്നു പിന്മാറണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശം അവഗണിച്ചാണ് സിറിയയില്‍ വ്യോമാക്രമണം നടത്തിയത്. സിറിയയുമായുള്ള സഖ്യം അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് വൈറ്റ്ഹൗസ് വിദഗ്ധന്‍ ആഡ്ര്യൂ എസ്. വെയ്‌സ് അറിയിച്ചു.ഈ മാസം ആദ്യത്തോടെയാണ് സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ പിന്നാലെ കരാര്‍ ലംഘിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. കരാര്‍ പ്രകാരം സിറിയന്‍ സൈന്യം യുദ്ധം അവസാനിപ്പിക്കണമെന്നും പകരം പ്രത്യേക ദൗത്യസേന തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ രംഗത്തിറങ്ങുമെന്നും നിബന്ധനയുണ്ടായിരുന്നു.