മുഖം മറഖയ്ക്കാതെ ജിഹാദി ജോണ്‍; ബ്രിട്ടനിലെത്തി തലയറുക്കുമെന്ന് പുതിയ ഭീഷണി

ന്‍: ഐസിസിലെ ക്രൂരന്‍മാരിന്‍ ഒന്നാമനയാ ജിഹാദി ജോണ്‍ മുഖംമൂടിയില്ലാതെ പുതിയ ഭീഷണിയുമായി രംഗത്ത്.

നിരവധിപേരുടെ തലയറുക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ജിഹാദി ജോണ്‍ കുപ്രിസദ്ധിയാര്‍ജ്ജിക്കുന്നത്. ഇപ്പോല്‍ ഇസ്ലാമിക് സ്റ്റേറ്റിലെ തീവ്രവാദികള്‍ക്കൊപ്പമുള്ള ജോണ്‍ സ്വദേശമായ ബ്രിട്ടനിലേക്കു തിരിച്ചെത്തി തലയറുക്കല്‍ തുടരുമെന്നാണു പുതിയ വിഡിയോയില്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു മിനിറ്റും 17 സെക്കന്‍ഡ് ദൈര്‍ഘ്യവുമുള്ള വിഡിയോയില്‍ മുഖംമൂടിയില്ലാതെയാണ് ജിഹാദി ജോണ്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യമായാണ് ഇയാള്‍ ഐഎസിന്റെ വിഡിയോയില്‍ മുഖം വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ജപ്പാന്‍കാരനായ തടവുകാരനെ തലയറുത്തു കൊല്ലുന്ന വിഡിയോയിലാണ് ഇയാള്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്.150122114442-jihadi-john-split-large-169

ലണ്ടന്‍ സ്വദേശിയായ മുഹമ്മദ് എംവാസി ബ്രിട്ടീഷുകാരനാണെന്ന് വാഷിങ്ടണ്‍ പോസ്റ്റാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് അമേരിക്കക്കാരെയും രണ്ട് ബ്രിട്ടീഷുകാരെയും കഴുത്തറുത്തു കൊല്ലുന്ന വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ലോക മാധ്യമങ്ങള്‍ ഇയാളെ കുറിച്ചുള്ള കഥകള്‍ പുറത്ത് വിട്ടത്.

https://youtu.be/xbPW29VTrCA

Top