മോസ്‌കോ: യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യ ഒരു വര്‍ഷം മുമ്പേ യുക്രൈന്‍ കീഴടക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റഷ്യന്‍ എംപി റിഫാത്ത് ഷെയ്ഖുട്ദിനോവ് പറഞ്ഞു. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന നീക്കം തീരുമാനിച്ചുറപ്പിച്ചതല്ലെന്നും യാദൃച്ഛികമാണെന്നും ഡ്യൂമാ മെമ്പറായ അദ്ദേഹം അവകാശപ്പെട്ടു.
എന്താണ് സംഭവിക്കുന്നതെന്ന് നേരത്തെ അറിയാമായിരുന്നു. യുക്രൈന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടി ചേര്‍ത്തു.ഇപ്പോള്‍ അധിനിവേശം നടത്തിയില്ലെങ്കില്‍ റഷ്യ ആക്രമിക്കപ്പെട്ടേനെ. രണ്ട് ദിവസത്തിനകം ആക്രമിക്കപ്പെടുമെന്ന് രഹസ്യാന്വേഷണ വിവരം കിട്ടി. അതിനാല്‍, പൗരന്മാരുടെ സുരക്ഷയ്ക്കായി പ്രതിരോധിക്കാന്‍ തയ്യാറായി എന്നുമായിരുന്നു റിഫാത്തിന്റെ വെളിപ്പെടുത്തല്‍.അതിനിടെ നീപര്‍ നദീതീരത്തെ പ്രധാന നഗരമായ കേഴ്‌സന്‍ പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായി. നഗരഭരണ കേന്ദ്രം ഇപ്പോള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. കരിങ്കടലില്‍ നിന്നും കീവിലേയ്ക്കുള്ള പാത റഷ്യ കീഴടക്കി.
അതേസമയം എന്തു സംഭവിച്ചാലും യുക്രെയ്നിലെ സൈനിക ഇടപെടലിന്റെ ലക്ഷ്യങ്ങള്‍ റഷ്യ കൈവരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഫ്രഞ്ച് നേതാവ് ഇമ്മാനുവല്‍ മാക്രോണിനോട് പറഞ്ഞു. യുക്രൈന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ച ബെലാറൂസില്‍ നടക്കുന്നതിനിടെയാണ് പുടിന്‍ തന്റെ നിലപാട് ഫ്രഞ്ച് പ്രസിഡന്റുമായി പങ്കുവച്ചത്. മാക്രോണുമായുള്ള ടെലിഫോണ്‍ ചര്‍ച്ച 90 മിനിറ്റോളം നീണ്ടുനിന്നു.
യുക്രൈനിനെ നിക്ഷ്പക്ഷ രാഷ്ട്രമാക്കുക, നിരായൂധീകരിക്കുക തുടങ്ങിയവയയാണ് റഷ്യയുടെ യുക്രൈനിലെ താല്‍പര്യങ്ങള്‍. ഇവ എല്ലാം സാധ്യമാക്കുമെന്നാണ് പുടിന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. റഷ്യ – യുക്രൈന്‍ ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ താമസിപ്പിക്കാന്‍ യുക്രൈന്‍ ശ്രമിക്കരുതെന്നും അത്തരമൊരു നീക്കം യുക്രൈന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ റഷ്യ നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള ആവശ്യങ്ങളുടെ പട്ടികയില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും റഷ്യ വ്യക്തമാക്കി.