സംസ്ഥാനത്ത് ഇന്ന് ഹർത്താൽ!..ആക്രമിച്ചത് പ്രളയകാലത്ത് കേരളത്തിനു കൈതാങ്ങായ മാധ്യമപ്രവര്‍ത്തകയെ.നിരോധനാജ്ഞ: തീർഥാടകർക്ക് ബാധകമല്ല

പത്തനംതിട്ട : നിലക്കല്‍വച്ച് ആക്രമിച്ചത് പ്രളയകാലത്ത് കേരളത്തിനു കൈതാങ്ങായ മാധ്യമ പ്രവര്‍ത്തകയെ. കേരളത്തിനു സഹായം നല്‍കുന്നതിനായി ലെലിത്തോണ്‍ എന്ന ലൈവ് പരിപാടി സംഘടിപ്പിച്ച് 10 കോടി രൂപ നല്‍കിയ എന്‍ ഡി ടി വിയുടെ ജേണലിസ്റ്റായ സ്‌നേഹ മേരി കോശിയാണ് നിലക്കലില്‍വച്ച് ആക്രമണത്തിനിരയാക്കിയത്. പുലര്‍ച്ചെമുതല്‍ നിലക്കില്‍ നിലയുറപ്പിച്ച പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുകയും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കവെ പോലീസ് വാഹനത്തിനുനേരെയും ആക്രമണമുണ്ടായി.

ശബരിമല സ്ത്രീ പ്രവേശനത്തിന്റെ അക്രമണങ്ങള്‍ അഴിച്ചുവിട്ട പ്രതിഷേധക്കാര്‍ സ്‌നേഹക്കൊപ്പമുണ്ടായിരുന്ന ക്യാമറാമാനെയും മര്‍ദ്ദിച്ചു. ഇന്നും മാധ്യമപ്രപര്‍ത്തകര്‍ക്കുനേരെ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെടുടര്‍ന്ന് അന്‍പതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട. പ്രതിഷേധക്കാരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ജേണലിസ്റ്റുകളെ പിന്നില്‍നിന്നു തൊഴിച്ചുവെന്നും ഒരു സ്ത്രീ കൈയിലൂണ്ടായിരുന്ന വെള്ളകുപ്പിയുപയോഗിച്ച് ആക്രമണംനടത്തിയെന്നും അവര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബസിനകത്തുണ്ടായിരുന്ന അയ്യപ്പഭക്തന്‍മാര്‍ മാന്യമായി പെരുമാറിയപ്പോള്‍ നിലയ്ക്കല്‍ മേഖലയില്‍ തമ്ബടിച്ച ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിട്ട്‌സ് റിപ്പോര്‍ട്ടര്‍ സരിത ബാലന്‍ പറയുന്നു.ബസിനുള്ളില്‍ നിന്ന തന്നെ കണ്ടതോടെ സംഘം ഇരച്ച്‌കയറി അസഭ്യവര്‍ഷം നടത്തിയെന്നും ബലംപ്രയോഗിച്ച്‌ ബസില്‍ നിന്ന് ഇറക്കിവിട്ടെന്നും സരിത പറഞ്ഞു.പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് സരിതയ്ക്കു നേരെ ആക്രമണമുണ്ടായത്.സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി എന്നിവര്‍ക്ക് നേരെയും ആക്രമണമുണ്ടായി.റിപ്പബ്ലിക് ടിവിയുടെയും ന്യൂസ് 18ന്റെയും വാഹനങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തു. റിപ്പോര്‍ട്ട് ചാനലിന്റെ മാധ്യമപ്രവര്‍ത്തകന് നേരെയും കയ്യേറ്റശ്രമമുണ്ടായി.

saritha balan

അതേസമയം ഇന്ന് ശബരിമലയിൽ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിലനിൽക്കുന്ന സംഘർഷാവസ്ഥയും അക്രമങ്ങളും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചത്. മുൻകരുതലിന്‍റെ ഭാഗമായി ഇലവുങ്കലിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.സന്നിധാനത്തിന്‍റെ 30 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാ‍ജ്ഞ നിലവിൽ വരിക. തീർഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ല. ഇതിന്‍റെ സമയപരിധി ഇപ്പോൾ തീരുമാനിച്ചിട്ടില്ല. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യമാണെങ്കിൽ നിരോധനാ‍ജ്ഞ നീട്ടും.

സമീപഭാവിയിലൊന്നും ശബരിമലയിൽ നിരോധനാ‍ജ്ഞ ഉണ്ടായിട്ടില്ല. അത്യപൂർവമായ അക്രമസംഭവങ്ങൾ ശബരിമലയിൽ അരങ്ങേറിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ കടുത്ത നടപടി. ഇന്ന് സംസ്ഥാനത്ത് അഖില ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ഹർത്താലിന് ബിജെപി പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ ആറു മുതല്‍ വെെകുന്നേരം ആറുവരെ ഹ‍ർത്താലിൽ വാഹനങ്ങൾ തടയുമെന്നും കടകൾ തുറക്കാൻ അനുവദിയ്ക്കില്ലെന്നുമാണ് പ്രഖ്യാപനം. അയ്യപ്പ ധർമ സംരക്ഷണ സമിതിയുൾപ്പടെയുള്ള ഹിന്ദുസംഘടനകളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തീർഥാടനം സുഗമമാക്കാൻ കർശനജാഗ്രതയിലാണ് പൊലീസ്. നിലയ്ക്കലിൽ നിന്ന് ഉൾപ്പടെ സമരക്കാരെ പൂ‍ർണമായി ഒഴിപ്പിയ്ക്കാനാണ് ഇപ്പോൾ പൊലീസിന് ഇപ്പോൾ ഉന്നതഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം.

Top