Connect with us

fb post

ഞാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ നിരീശ്വരവാദികളും രണ്ടുപേര്‍ വിശ്വാസികളുമാണ്; ലിബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Published

on

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ചേര്‍ത്തല സ്വദേശി ലിബിയെ വിശ്വാസികള്‍ പത്തനംതിട്ടയില്‍ വെച്ച് തടഞ്ഞിരുന്നു. എത്ര പ്രതിഷേധം ഉണ്ടായാലും ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വ്യക്തമാക്കിയാണ് ലിബി എത്തിയത്. ലിബിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ പൊലീസ് വാഹനത്തിലാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ യുവതിയെ രക്ഷിച്ചത്.

തനിക്ക് ഭക്തി കൊണ്ടല്ലെന്നും ആചാരം മാറ്റാനാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയ ശേഷമാണ് ലിബി ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്. ലിബി ക്ഷേത്ര ദര്‍ശനത്തിന് എത്തിയതോടെ സ്ത്രീകള്‍ അടക്കം ഇവരെ തടയാനെത്തി. ഇതോടെ പൊലീസും എത്തി. ഇതിനിടെ തന്നെ ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തടഞ്ഞാല്‍ പൊലീസിനും നാട്ടുകാര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ലിബിയും അറിയിച്ചു.തഗവഗ1

ഭരണഘടനയെയും വിധിയെയും വെല്ലുവിളിച്ച് സമരം നടത്തുമ്പോള്‍ ശബരിമലയില്‍ പോകണമെന്നുറപ്പിച്ചാണ് എത്തിയതെന്ന് ലിബി പറഞ്ഞു. 41 ദിവസത്തെ വ്രതം തികയ്ക്കാനായിട്ടില്ലെങ്കിലും കോടതിവിധി അനുകൂലമാണെന്ന് അറിഞ്ഞത് മുതല്‍ വ്രതത്തിലാണെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് യുവതിയെ പൊലീസ് വാഹനത്തില്‍ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. നാല് പേര്‍ ചേര്‍ന്ന് ശബരിമലയ്ക്ക് പോകുമെന്നും അതില്‍ താന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ നിരീശ്വരവാദികളാണെന്നും രണ്ടുപേര്‍ വിശ്വാസികളാണെന്നും ലിബി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സുഹൃത്തുക്കളെ,

ഞങ്ങള്‍ നാലുപേര്‍ ഇന്ന് ശബരിമലയ്ക്ക് പോകുകയാണ്.അതില്‍ ഞാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ നിരീശ്വരവാദികളും രണ്ടുപേര്‍ വിശ്വാസികളുമാണ്.ശബരിമലയില്‍ പോകാന്‍ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ല പോകുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍പോലും ഇതുവരെ ഉണ്ടാകാത്ത തരത്തില്‍ രണ്ട് കുടുംബങ്ങളുടെ താത്പര്യ സംരക്ഷണാര്‍ത്ഥം ഒരു സുപ്രീംകോടതി വിധിക്കെതിരെ വര്‍ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവിലിറക്കി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടെ പരസ്യമായി തെറിവിളിക്കുകയും റോഡില്‍ തെറിവിളിയും തുണിയഴിച്ച് പ്രകടനം നടത്തലും അരങ്ങേറുകയും ,മുഖ്യമന്ത്രിയെവരെ ജാതിപറഞ്ഞു തെറിവിളിക്കുകയും വിധിയെ അനുകൂലിച്ച നാട്ടിലെ സകല സ്ത്രീകളുടെയും പ്രൊഫൈലുകളില്‍ ഉത്ഭവദോഷം വിളിച്ചോതുന്ന കമന്റുകളിടുകയും അവരുടെ ഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്ത് ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ശബരിമലക്ക് പോകാന്‍ മാലയിട്ട ഒരു വിശ്വാസിയായ സ്ത്രീയുടെ വീട്ടില്‍ രാത്രി ഭവന ഭേദനത്തിന് ശ്രമിക്കുകയും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് നടത്തുന്ന ജാഥയില്‍ പൊതുവേദിയില്‍ സ്റ്റേജുകെട്ടി മൈക്കിലൂടെ സ്ത്രീകളെ വലിച്ചുകീറി മുഖ്യമന്ത്രിക്കും ജഡ്ജിക്കും അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തുകയും, രാഹുല്‍ ഈശ്വരന്‍ കുറെഗുണ്ടകളുമായി ശബരിമലയില്‍ തമ്പടിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ഭരണഘടനയെയും കോടതിയെയും ജനാധിപത്യത്തെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുമ്പോള്‍ ഇവിടെ മതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കി കൊടുക്കേണ്ടത് ഓരോ പൗരന്റേയും കടമ കൂടിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ശബരിമല യാത്രക്ക് തയാറെടുത്തത്.

പുനരുദ്ധാനവാദികള്‍ തെരുവിലിറങ്ങി നവോത്ഥാന മൂല്യങ്ങളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുമ്പോള്‍ നാം പ്രതികരണശേഷിയില്ലാത്തവരായി നാണം കേട്ട് കഴിയുന്നതിനേക്കാള്‍ ഭേദം ഫാസിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടാലും അതാണ് കൂടുതല്‍ അന്തസ് എന്ന് കരുതിയാണ് ഞങ്ങള്‍ ഇറങ്ങുന്നത്.അയോദ്ധ്യ ആവര്‍ത്തിക്കാന്‍ ഇത് യുപിയല്ല കേരളമാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്.

ഈ യാത്രയില്‍ ഞങ്ങളില്‍ ആരെങ്കിലുമോ ഞങ്ങള്‍ നാലുപേരുമോ അവസാനിച്ചാലും ഈ കലാപത്തിനും മരണത്തിനുമൊക്കെ ഉത്തരവാദികളായവര്‍ ആരെന്നും അതിന് ആഹ്വാനം ചെയ്തവര്‍ ആരെന്നും വ്യക്തമായ തെളിവുകള്‍ എല്ലാവരുടെയും കൈകളില്‍ ഉണ്ടല്ലോ.?

ഈ യാത്രയില്‍ ശബരിമലവരെ എത്തുമോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല. യാത്ര തടസപ്പെട്ടാല്‍ അവിടെ യാത്ര അവസാനിപ്പിക്കും. സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യും. ഞങ്ങളെ തടസപ്പെടുത്തുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുമുണ്ടല്ലോ? അതല്ല, ഞങ്ങള്‍ മരണപ്പെടുകയാണെങ്കില്‍ ഈ മുന്നേറ്റം ഏറ്റെടുക്കാന്‍ ആയിരങ്ങളുണ്ടാകും എന്ന ഉത്തമ വിശ്വാസത്തോടെ തന്നെയാണ് ഞങ്ങള്‍ പോകുന്നത്. മതാധിപത്യം തുലയട്ടെ! ,ഫാസിസം തുലയട്ടെ! , ജനാധിപത്യം പുലരട്ടെ!

Advertisement
Kerala6 hours ago

പാര്‍ട്ടിക്ക് മീതെ പറന്ന പി ജയരാജന് ഇനി രാഷട്രീയ വനവാസമോ?

National7 hours ago

ബിജെപിക്ക് മാത്രം 301 സീറ്റുകള്‍; പ്രതിപക്ഷമില്ലാത്ത ഭരണം വരും

National8 hours ago

രാജ്യത്ത് മോദി തരംഗം..!! സത്യപ്രതിജ്ഞ തീയ്യതി പ്രഖ്യാപിച്ചു

Kerala8 hours ago

രാഹുലിന് വയനാട്ടില്‍ റെക്കോഡ് ഭൂരിപക്ഷം; മറി കടന്നത് ഇ അഹമ്മദിന്റെ റെക്കോഡ്

Kerala9 hours ago

പാലക്കാട് അട്ടിമറി വിജയത്തിന് യുഡിഎഫ്..!! എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും മുന്നേറ്റം

National11 hours ago

അമേഠിയില്‍ രാഹുല്‍ പരാജയത്തിലേയ്ക്ക്..!! സ്മൃതി ഇറാനിയ്ക്ക് കൂറ്റന്‍ ലീഡ്

National11 hours ago

പശ്ചിമ ബംഗാളില്‍ മമതയ്ക്ക് വെല്ലുവിളി..!! ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു

Kerala11 hours ago

വടകരയില്‍ ലീഡുയര്‍ത്തി മുരളീധരന്‍; കടത്തനാട്ടില്‍ ചിത്രത്തിലേ ഇല്ലാതെ ബി.ജെ.പി

Kerala11 hours ago

ശബരിമല വോട്ടായില്ല: സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്..!! ആന്റോ ആന്റണിക്ക് 18000 വോട്ടുകളുടെ ലീഡ്

Kerala11 hours ago

ലീഡ് നില മാറിമറിയുന്നു: കാസര്‍ഗോഡ് സതീഷ് ചന്ദ്രന്‍ മുന്നില്‍; 3852 വോട്ടിന് മുന്നിൽ നിൽക്കുന്നു

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized2 weeks ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized6 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime3 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald